ആലീസ്-റെജി ദമ്പതികളുടെ വീട് പണി പുരോഗമിക്കുന്നു.

ആലീസ്-റെജി ദമ്പതികളുടെ വീട് പണി പുരോഗമിക്കുന്നു.

തൂക്കുപാലം ഇന്ത്യാ ദൈവസഭാംഗമായ ആലീസ്-റെജി ദമ്പതികളുടെ വീട് പണി പുരോഗമിക്കുന്നു. ഇപ്പോള്‍ താമസിക്കുന്നത്‌ വീടല്ല, ഒരു തൊഴുത്തുമല്ല. കുടില്‍ എന്നും പറയാനാവില്ല. ഇക്കാലത്ത് അങ്ങനെ ഒരു അസൗകര്യത്തില്‍ താമസിക്കുന്നവരെ ആദ്യമായിട്ടാണ് ഞങ്ങള്‍ കാണുന്നത്.

ആലീസിനായി പണിതുകൊണ്ടിരിക്കുന്ന വീട്‌

ഈ വിവരം സമൂഹത്തെ അറിയിച്ചത് ക്രൈസ്തവചിന്ത ഇടുക്കി ലേഖകന്‍ സാബു തൊട്ടിപറമ്പിലാണ്. താമസിയാതെ തന്നെ ഓവര്‍സീസ് എസിറ്റര്‍ വര്‍ഗീസ് ചാക്കോയും ഞാനും കുടുംബമായി രാമക്കല്‍മേടില്‍ അലീസ്-റെജി ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെത്തി.
വളരെ ദയനീയമായ ഒരു ചുറ്റുപാടിലായിരുന്നു ഇവരുടെ വാസം. മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോകളില്‍ നിന്നും വായനക്കാര്‍ക്ക് ഇത് ബോധ്യമാകും.

ആലീസ് രോഗിയായതിനാല്‍ സദാസമയവും കിടപ്പിലാണ്‌. മകളെ താമിഴ് നാട്ടിലേക്കാണ് വിവാഹം കഴിപ്പിച്ചയച്ചിരിക്കുന്നത്. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഏക മകന്‍ അപകടത്തില്‍ പെട്ടിരിക്കുകയായിരുന്നു.

റെജിയുടെ കൂലിപ്പണിയില്‍ നിന്ന് കിട്ടുന്നതില്‍ നല്ല പങ്കും ആലീസിനായി മരുന്നിനായി ചെലവാകും. വീടിനായി സര്‍ക്കാരില്‍ അപേക്ഷ കൊടുത്തിട്ടും ഫലമുണ്ടായില്ല.
ഒടുവില്‍ ക്രൈസ്തവചിന്ത വായനക്കാര്‍ തന്നെ അവര്‍ക്ക് വീട് പണിയണമെന്ന ആവശ്യം മുന്നോട്ടുവച്ചു

  1. ജോസഫ് ചാണ്ടി യു.സി കോളജ് ആലുവ – 2000
  2. പാസ്റ്റര്‍ മാത്യു ശാമുവല്‍ ഡാളസ് – 20,000
  3. കെ. ഏബ്രഹാം, ഒഴുമണ്ണില്‍, കോന്നി – 2000
  4. സാം ചെള്ളേട്ട് , ഡാളസ് – 7223
  5. റവ. സണ്ണി താഴാം പള്ളം, ഹ്യൂസ്റ്റണ്‍ -22000
  6. വര്‍ഗീസ് ചാക്കോ ഷാര്‍ജാ , ക്രൈസ്ത ചിന്ത ഓവര്‍സീസ് എഡിറ്റര്‍ -2,00,000
  7. റവ. ബാബു ജോണ്‍ , പ്രസിഡന്റ്, ഹാര്‍വസ്റ്റ് മിഷന്‍ കോളജ് ഡല്‍ഹി – 1,00,000
  8. ബൈജു കാലടി ക്രൈസ്തവ ചിന്ത ഒമാന്‍ ലേഖകന്‍ – 10000
  9. ഹാരീസ് എഡ്വേര്‍ഡ്, പെരുന്തല്‍മണ്ണ – 5000.

എന്നിവര്‍ തന്ന പണം കൊണ്ട് വാര്‍ക്കവരെയുള്ള പണികള്‍ നടന്നുകഴിഞ്ഞു. വാര്‍ക്ക, തേയ്പ്പ്, പ്ലംബിങ്ങ്, സാനിറ്ററി, വയറിങ് തുടങ്ങിയ പണികള്‍ ഇനി ചെയ്യണം. എല്ലാ ദൈവമക്കളും ഉദാരമായി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മനസ് തുറന്ന് സഹകരിച്ചാൽ പുതുവർഷത്തിന്റെ ആദ്യ മാസത്തിൽ തന്നെ അലീസ് – റെജി ദമ്പതികളെ പുതിയ വീട്ടിൽ താമസിപ്പിക്കാനാവും. സഭാ പാസ്റ്റർ ജോസഫ് സ്കറിയ, സെകട്ടറി റെജി എന്നിവർ പണികൾക്ക് നേതൃത്വം നൽകുന്നു.

നിങ്ങള്‍ ചെക്ക്/ഡ്രാഫ്റ്റ് അയയ്ക്കുന്നുവെങ്കില്‍ ‘Alice Reji’ എന്ന പേരില്‍ എടുത്ത് താഴെ കാണുന്ന വിലാസത്തില്‍ അയയ്ക്കുക.

Christhavachintha
Mesh Computers, Chelamattom,
Okkal P.O. – 683 550, Ernakulam Dt., Kerala.

ഇ-ബാങ്കിംഗ് സംവിധാനത്തില്‍ അയയ്ക്കുന്നവര്‍
Omana Russel
720802010001404
Union Bank of India
Sree Sakaracharya University
Br. Kalady
IFSC: UBIN0572080
എന്ന അക്കൗണ്ടില്‍ നേരിട്ട് അയയ്ക്കുക.

ലഭിക്കുന്ന തുകയുടെ കണക്ക് കൃത്യമായി ക്രൈസ്തവചിന്ത വഴി പ്രസിദ്ധപ്പെടുത്തുന്നതാണ്.

ആലീസ് റെജി ഫോണ്‍ : 9747459086

കെ.എന്‍. റസ്സല്‍
(ചീഫ് എഡിറ്റര്‍ ക്രൈസ്തവചിന്ത)
ഫോണ്‍ : +91 94465 71642

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!