പിതാവിന് പുറകെ മകൻ പാസ്റ്റർ പി ആർ വിജയനും വേദനയില്ലാത്ത നാട്ടിലേക്ക് യാത്രയായി.

പിതാവിന് പുറകെ മകൻ പാസ്റ്റർ പി ആർ വിജയനും വേദനയില്ലാത്ത നാട്ടിലേക്ക് യാത്രയായി.

കോട്ടയം : മല്ലപ്പള്ളി പുന്നവേലി കാൽവറി ടാബർനാക്കിൾ സഭ ശുശ്രുഷകൻ കറുകച്ചാൽ ചെമ്പക്കര അമ്പാറയ്ക്കൽ വീട്ടിൽ പാസ്റ്റർ പി ആർ വിജയൻ (45) ഇന്ന് രാവിലെ വേദനയില്ലാത്ത നാട്ടിലേക്ക് ചേർക്കപ്പെട്ടു. കഴിഞ്ഞ ചില നാളുകളായി ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു.

ഇന്നലെ നിര്യാതനായ പാസ്റ്റർ വിജയന്റെ പിതാവ് രാമൻകുട്ടിയുടെ (85), സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ്, പാസ്റ്റർ വിജയന്റെ വേർപാട്. പിതാവിന്റെ സംസ്കാരം ഇന്ന് (30-12-21)ഉച്ചക്ക് നടത്തി.

പാസ്റ്റർ വിജയന്റെ സംസ്കാരം ജനുവരി 1 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നൂറാമാവ് പെന്തകോസ്ത് സെമിത്തേരിയിൽ നടക്കും.

മാതാവ് :സരോജിനി. ഭാര്യ :ലേഖ. മക്കൾ : ജമീമ, ജെബേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!