പ്രധാനമന്ത്രിക്കായി വാങ്ങിയ കാറിന് 12 കോടി വില ഇല്ലെന്ന് കേന്ദ്രം. മോദിയുടെ സുരക്ഷാ സജ്ജീകരണങ്ങളുടെ ഭാഗമായിട്ടാണ് മെഴ്സിഡസ്- ബെൻസിന്റെ മെയ് ബാക്ക് എസ് 650 വാങ്ങിയത്. 12 കോടി രൂപായാണ് വിലയെന്നും മാധ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അതിന്റെ മൂന്നിലൊന്ന് വില മാത്രമേ ഉള്ളു എന്നാണ് കേന്ദ്രം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
സുരക്ഷയ്ക്ക് ഏതൊക്കെ കാറാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയല്ല. എസ്.പി.ജി യ്ക്കാണ് അതിനുള്ള പൂർണ്ണ അധികാരം. ഒരു കാർ ആറ് വർഷം വരെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി ഉപയോഗിക്കുന്ന ബി.എം.ഡബ്ളിയു സീരിയസിൽ പെട്ട കാറിന് എട്ട് വർഷം പഴക്കമായി.
ബി.എം. ഡബ്ളിയു പഴയ മാതൃകയിലുള്ള കാർ ഇപ്പോൾ ഇറക്കുന്നില്ല. അതാണ് മെഴ്സിഡസിലേക്ക് തിരിയാൻ കാരണമെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു. സോണിയാ ഗാന്ധി നേരത്തെ ഉപയോഗിച്ചിരുന്ന റേഞ്ച് റോവർ യഥാർത്ഥത്തിൽ പ്രധാനമന്ത്രിക്ക് വേണ്ടി വാങ്ങിയതായിരുന്നു.
എന്നാൽ കോൺഗ്രസ് മോദിയെ കടുത്ത ഭാഷയിലാണ് വിമർശിപ്പിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോമ്പോൾ പ്രധാനമന്ത്രി ആഢംഭര കാറും മറ്റും വാങ്ങി പണം ധൂർത്തടിക്കുകയാണെന്ന് കുറ്റപ്പെടുത്തി. 8000 കോടിയുടെ വിമാനത്തിൽ പറക്കുന്നു. കോടികളുടെ കാറിൽ കുതിക്കുന്നു. മോദി ഒരു ‘ഫക്കീറാകുകയാന്നെന്ന്’ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.