ശിവമോഗയിൽ ഒമ്പതംഗ ക്രിസ്ത്യൻ കുടുംബം ഹിന്ദു മതം സ്വീകരിച്ചു

ശിവമോഗയിൽ ഒമ്പതംഗ ക്രിസ്ത്യൻ കുടുംബം ഹിന്ദു മതം സ്വീകരിച്ചു

കർണാടകയിലെ ശിവമോഗ യിൽ ഒരു ക്രിസ്റ്റ്യൻ കുടുംബത്തിലെ ഒമ്പത് പേർ ഹിന്ദു മതം സ്വീകരിച്ചു. ഘർവാ പസിയുടെ ഭാഗമായിട്ടാണ് ഈ മത പരിവർത്തനം നടത്തത്. ഭദ്രാവതി താലൂക്കിലെ ജന്നാ പൂ രിലാണ് ഒരു കുടംബം ഒന്നാകെ ക്രിസ്തുമതം ഉപേക്ഷിച്ചത്.

വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ എന്നീ മത സംഘടനകൾ ആണ് ഇതിന് നേതൃത്വം നൽകിയത്. രാമ ഭജൻ മന്ദിരത്തിലെ കരി നിദ്ധേശ്വർ സ്വാമിയുടെ സാന്നിദ്ധ്യത്തിത്തിലാണ് ചടങ്ങ് നടന്നത്. ജയശീലൻ , ഭാര്യ ജയമ്മ, മക്കളായ പ്രഭാകരൻ, പ്രകാശ്, മരുമക്കളായ ലളിത ,ശ്വേത തുടങ്ങിയവരാണ് ഹിന്ദു മതം സ്വീകരിച്ചത്.

ഇതിനിടെ ഹിന്ദു മതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് പോയവരെ യുദ്ധകാലാടിസ്ഥാനത്തിൽ തിരികെ കൊണ്ടു വരണമെന്ന തേജസ്വി സൂര്യ എം.പി യുടെ പരാമർശം വൻ വാദമായി.

ക്രിസ്ത്യാനികളെയും മുസ്ലീംങ്ങളെയും ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന തേജിയുടെ വീഡിയോയാണ് വൻ പ്രതിഷേധത്തിന് തിരി കൊളുത്തിയത്.

ശനിയാഴ്ച ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ നടന്ന പരിപാടിയിലാണ് തേജസ്വി പ്രസംഗിച്ചത്. അവസാനം പ്രസംഗം പിൻവലിച്ച് തലയൂരേണ്ടി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!