തലശേരി: മലയാള പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ട രാജ്യസമാചാരത്തിന്റെ ശില്പിയും ബാസല്‍ മിഷന് സുവിശേഷകനുമായ ഡോക്ടര്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയം ജനുവരിയില്‍ തുറക്കും.
തലശേരി ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവാണ് അക്ഷര മ്യൂസിയമായി ഒരുക്കിയത്. ഗുണ്ടര്‍ട്ടിന്റെ അപൂര്‍വ കുടുംബചിത്രങ്ങള്‍ ഉള്‍പ്പടെ മ്യൂസിയത്തിന് ഇടനാഴികളില്‍ ഇടം പിടിച്ചിട്ടുണ്ട്.
പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഡോ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ ബംഗ്ലാവ് മ്യൂസിയമാക്കി ഒരുക്കിയത്. ബംഗ്ളാവ് സംരക്ഷിച്ച് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കുന്നതിന് ജര്‍മ്മന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ ഡോ. സയ്യിദ് ഇബ്രാഹിം ഏതാനും വര്‍ഷം മുമ്പ് ബംഗ്ലാവ് സന്ദര്‍ശിച്ചതിന് ശേഷമാണ് മ്യൂസിയം നിര്‍മ്മാണം എന്ന ആശയം രൂപപ്പെട്ടത്. ഇനി ചെറിയ മിനുക്ക് പണികളും ശുചീകരണ പ്രവര്‍ത്തികളും മാത്രമാണ് ബാക്കിയുള്ളത്. ജനുവരിയില്‍ തന്നെ മ്യൂസിയം നാടിന് സമര്‍പ്പിക്കും.
പരമ്പരാഗത വാസ്തുവിദ്യാ രീതിയിലുള്ള ഈ മ്യൂസിയത്തില്‍ ഒന്‍പതു മേഖലകളിലായാണു ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ജീവിതവും രചനകളും സംഭാവനകളുമെല്ലാം വിവരിക്കുന്നത്. ഗുണ്ടര്‍ട്ടിന്റെ അപൂര്‍വ കുടുംബചിത്രങ്ങളും ഗുണ്ടര്‍ട്ട് കണ്ടെത്തിയ പഴഞ്ചൊല്ലുകളുമെല്ലാം ഇടനാഴികളില്‍ ഇടം പിടിച്ചിട്ടുണ്ട്.

ജര്‍മ്മനിക്കാരിയായ ഡോ: മേരി എലിസബത്ത് മുള്ളറിന്റെ സംഭാവന ചെയ്ത അപൂര്‍വ്വ ഗ്രന്ഥങ്ങളുടെ ശേഖരം ഇതിനകം എത്തിക്കഴിഞ്ഞു. ഓഫീസ്, കൗണ്ടര്‍ എന്നിവയെല്ലാം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രവും അതില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ വഹിച്ച പങ്കും വ്യക്തമായി സൂചിപ്പിക്കുന്ന ചരിത്ര മ്യുസിയമാണ് തലശേരിയില്‍ ഒരുക്കുന്നതെന്ന് തലശേരി മണ്ഡലം എംഎല്‍എ ഷംസീര്‍ അറിയിച്ചു.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യ(സി.എസ്.ഐ.)യുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ഗുണ്ടർട്ട് ബംഗ്ലാവ്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.