തിരുവനന്തപുരം: ക്രിസ്തുമസ് തലേന്ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. 65 കോടിയുടെ മദ്യമാണ് ക്രിസ്തുമസ് തലേന്ന് വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരമാണ് മദ്യവില്‍പ്പനയില്‍ മുന്നില്‍. ഇവിടുത്തെ പവര്‍ ഹൗസ് റോഡിലുള്ള ഷോപ്പുകളില്‍ വിറ്റത് 73.53 ലക്ഷം രൂപയുടെ മദ്യമാണ്. രണ്ടാം സ്ഥാനത്ത് ചാലക്കുടിയാണ്. ഇവിടെ 70.72 ലക്ഷത്തിന്റെ വില്‍പ്പനയാണ് നടന്നത്. 265 മദ്യഷോപ്പുകളാണ് ബിവ്റേജസ് കോര്‍പ്പറേഷനുള്ളത്.
മൂന്നാം സ്ഥാനം തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട 80/19 നമ്പര്‍ ഷോപ്പിനാണ്. 63,60, 270 രൂപയുടെ മദ്യമാണ് ബെവ്കോയുടെ ഈ ഔട്ട്ലെറ്റിലൂടെ വിറ്റത്. ബിവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസില്‍ നിന്നും 90 കോടിയുടെ മദ്യം വിറ്റു. ഈ വെയര്‍ഹൗസില്‍ നിന്നും കണ്‍സ്യൂമര്‍ ഫഡും ബാറുകളും മദ്യം ശേഖരിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷം 55 കോടി രൂപയ്ക്കായിരുന്നു വില്‍പ്പന.
കഴിഞ്ഞ തവണയും ഈ മദ്യവില്‍പ്പന ശാലകളായിരുന്നു മുമ്പില്‍. അതേസമയം കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റുകളില് 54 ലക്ഷംരൂപയുടെ വില്‍പ്പന നടന്ന കൊടുങ്ങല്ലൂരാണ് മുമ്പില്‍. കൊച്ചി ബാനര്‍ജി റോഡിലെ ഔട്ലറ്റില് 53 ലക്ഷംരൂപയുടെ വില്‍പ്പനയും നടന്നു. ബെവ്കോ ഔട്ലറ്റുകള് വഴി ക്രിസ്മസ് വരെയുള്ള നാല് ദിവസം 215 കോടി രൂപയുടെ മദ്യം വിറ്റു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.