സി വി മാത്യുവിന് ജോർജ് മത്തായി സി.പി.എ മീഡിയ എക്സലെൻസി പുരസ്‌കാരം

സി വി മാത്യുവിന് ജോർജ് മത്തായി സി.പി.എ മീഡിയ എക്സലെൻസി പുരസ്‌കാരം

തിരുവല്ല : പ്രഥമ ജോർജ് മത്തായി സി പി എ മീഡിയ എക്സലെൻസി പുരസ്‌കാരത്തിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി. ക്രൈസ്തവ മാധ്യമ , സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്.

സഭാ ഭേദമെന്യേ ലോകമെങ്ങും ചിതറി പാർക്കുന്ന മലയാളീ പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷനാണ് 20000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏർപ്പെടുത്തിയത്.

2021 സെപ്റ്റംബറിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട ബ്രദർ ജോർജ് മത്തായി സി പി എ യുടെ സ്മരണാർത്ഥം നൽകുന്ന പുരസ്‌കാരം ഫെബ്രുവരി ആദ്യവാരം സി വി മാത്യുവിന് സമ്മാനിക്കും. പാസ്റ്റർ സാമുവേൽ ജോൺ ന്യൂയോർക്ക്, പാസ്റ്റർ ഫിന്നി ജോർജ് പുനലൂർ , ജോൺസൺ എബ്രഹാം ഡാളസ്, പാസ്റ്റർ പി ജി മാത്യൂസ്, ഷിബു മുള്ളംകാട്ടിൽ എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.

അര നൂറ്റാണ്ടിലേറെയായി പെന്തെക്കോസ്ത് പത്ര പ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായ സി.വി. മാത്യു ഇന്ത്യ എവരിഹോം ക്രൂസേഡിൽ പ്രസിദ്ധീകരണ വിഭാഗത്തിന്റെ എഡിറ്റർ, യുവജനകാഹളം എഡിറ്റർ, പി വൈ പി എ സിൽവർ ജൂബിലി സുവനീർ എഡിറ്റർ തുടങ്ങിയ ചുമതലകൾ നിർവഹിച്ചു. ഗുഡ്‌ന്യൂസ് വാരികയുടെ സ്ഥാപക പത്രാധിപരായ സി വി നിരവധി എഴുത്തുകാരെ വളർത്തിയെടുത്തവരിൽ പ്രധാനിയാണ്.

കേരളത്തിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യത്തിനും സഹകരണത്തിനും നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹം ഐക്യ പെന്തെക്കോസ്ത് സംരംഭങ്ങൾക്ക് നേതൃത്വം വഹിച്ചു. കാലാകാലങ്ങളിൽ സഭയിൽ കടന്നു കൂടിയ ജീർണതകൾക്ക് എതിരെ പത്രാധിപ ലേഖനങ്ങളിലൂടെ ശക്തമായ താക്കീത് നൽകി.

പരിമിത വാക്കുകൾ കൊണ്ട് തനതായ ശൈലി സൃഷ്ടിച്ചെടുക്കുന്ന സി.വി യുടെ ലേഖനങ്ങളും കുറിപ്പുകളും ചിന്താ വിഷയങ്ങളും ശ്രദ്ധേയമാണ്. ദീർഘ വർഷങ്ങൾ ഐപിസി ജനറൽ , സ്റ്റേറ്റ് കൗൺസിൽ അംഗമായി പ്രവർത്തിച്ചു. നിലവിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ചെയർമാനുമാണ്. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള സി വി മാത്യു തൃശ്ശൂർ ആൽപ്പാറ ഐപിസി അംഗമാണ്.

ഭാര്യ: അമ്മിണി മാത്യു.
മക്കൾ: ആശിഷ് മാത്യു, ഉഷസ് മാത്യു ( ഷാർജ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!