ഗുരുഗ്രാം: ക്രിസ്മസ് തലേന്ന് പട്ടൗഡിയിലെ ക്രിസ്ത്യന്‍ ചര്‍ച്ചിനുനേരെ തീവ്രഹിന്ദുത്വവാദികളുടെ അക്രമം. അതിക്രമിച്ച് കയറിയ സംഘം പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും ചര്‍ച്ചിലെ ഗായക സംഘത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
ഭക്തിഗാനം ആലപിക്കവേ വേദിയില്‍ കയറി മൈക്ക് തട്ടിപ്പറിച്ച സംഘം ജയ്ശ്രീറാം വിളിച്ചുകൊടുക്കുകയും ഭാരതീയ സംസ്കാരത്തെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നൂറുകണക്കിന് സ്ത്രീകളും ചര്‍ച്ചില്‍ സമ്മേളിച്ചപ്പോഴായിരുന്നു സംഭവം. അക്രമികള്‍ ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പള്ളി വളപ്പില്‍ കയറിയത്. ഇവര്‍ ഗായകസംഘത്തെ തള്ളിയിടുകയും മൈക്ക് തട്ടിയെടുക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
‘ചര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്ള സമയത്താണ് സംഘം ഇരച്ചെത്തിയത്. ദിവസം കഴിയുന്തോറും അതിക്രമം വര്‍ധിച്ചുവരികയാണ്. പ്രാര്‍ത്ഥിക്കുന്നതിനും മതവിശ്വാസത്തിനുമുള്ള ഞങ്ങളുടെ അവകാശമാണ് ഇക്കൂട്ടര്‍ ലംഘിക്കുന്നത്” -വൈദികന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതേസമയം, പൊലീസിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പട്ടൗഡി സ്റ്റേഷന് ഹൗസ് ഓഫിസര്‍ അമിത് കുമാര്‍ പറഞ്ഞു. വിഷയത്തില്‍ ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.