ന്യൂഡല്‍ഹി | പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും 21 ആക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമനിര്‍മ്മാണത്തിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ശേഷം സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. നേരത്തേ ബില്ലുമായി ബന്ധപ്പെട്ട് ഏത് നിലപാട് സ്വീകരിക്കണം എന്ന് ആശയക്കുഴപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് സഭയില്‍ ബില്ലിനെ എതിര്‍ത്തു. പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു.
പാര്‍ലിമെന്റിന്റെ ഇന്നത്തെ അജന്‍ഡയില്‍ബില്‍ അവതരണം ഉള്‍പ്പെടുത്തി. അധിക അജന്‍ഡയായി ഇത് വളരെ ധൃതി പിടിച്ച് കേന്ദ്രം ഉള്‍പ്പെടുത്തുകയായിരുന്നു. നേരത്തെ നാളെ ബില്‍ അവതരിപ്പിക്കും എന്നായിരുന്നു കരുതിയിരുന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. ഇവര്‍ ബില്‍ വലിച്ചുകീറി പ്രതിഷേധം രേഖപ്പെട്ടുത്തി.
ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടതിലൂടെ ബില്‍ അവതരണത്തിന്റെ പ്രാഥമിക നടപടികള്‍ ലോക്ഭസയില്‍ പൂര്‍ത്തിയായിരിക്കുകയാണ്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ബില്ലിന്റെ ഉള്ളടക്കം പരിശോധിക്കുകയില്ല. മറിച്ച് ബില്‍ നിലവിലെ മറ്റു ഏതെങ്കിലും നിയമ വ്യവസ്ഥകള്‍ക്കോ പാര്‍ലിമെന്ററി ചട്ടങ്ങള്ക്കോ വിരുദ്ധമാണോ എന്നതായിരിക്കും കമ്മിറ്റി പരിശോധിക്കുക.
ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടതിലൂടെ ലോക്സഭയുടെ നടപ്പു സമ്മേളനത്തില്‍ ബില്‍ പാസ്സാക്കുവാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നില്ല എന്ന് കൂടിയാണ് വ്യക്തമാകുന്നത്. പാര്ലിമെന്റിന്െറ അടുത്ത സെഷനിലാകും ബില്‍ ഇനി പരിഗണിക്കുക. അടുത്ത സെഷന് ബജറ്റ് സമ്മേളനമായതിനാല്‍ അതില്‍ ബില്‍ അവതരണത്തിന് സമയം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. അങ്ങിനെയെങ്കില്‍ ബില്‍ പാസ്സാക്കുന്നത് ഇനിയും വെെകുമെന്നാണ് വിലയിരുത്തല്‍.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.