അസംബ്‌ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ ഭരണം എസ്.ഐ. ഏ. ജി ഏറ്റെടുത്തു.

അസംബ്‌ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ ഭരണം എസ്.ഐ. ഏ. ജി ഏറ്റെടുത്തു.

കോറം നഷ്ടപ്പെട്ട ഏ.ജി മലയാളം ഡി.ന്റെ ഭരണം സൗത്തിന്ത്യാ അസംബ്‌ളീസ് ഓഫ് ഗോഡിന്റെ ജനറല്‍ കൗണ്‍സില്‍ ഏറ്റെടുത്തു.

പാസ്റ്റര്‍ പി.എസ് ഫിലിപ്പിന്റെ മരണത്തോടു കൂടിയാണ് അഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ കോറം തികയാതെയായത്. അസി. സൂപ്രണ്ട് ഡോ. ഐസക് വി.മാത്യു നേരത്തെ രാജി വച്ചിരുന്നു. എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്നും ഒരു മെംമ്പറെ നേരത്ത പുറത്താക്കുകയും ചെയ്തിരുന്നു.
അഞ്ച് അംഗ കമ്മറ്റി രണ്ടംഗങ്ങള്‍ മാത്രമായി ചുരുങ്ങി. അതോടെ നിയമപരമായി കമ്മറ്റിയുടെ അധികാരവും ഭരണവും എല്ലാം നഷ്ടമായി. സിസ്ട്രിക്ടുകളുടെ മേല്‍ ഘടകം എസ്.ഐ ഏ ജി ആയതു കൊണ്ട് ഭരണം സ്വാഭാവികമായി അവരുടെ കൈകളിലെത്തി. എന്നാല്‍ പി.എസ് ഫിലിപ്പിന്റെ മരണം സംഭവിച്ചതോടെ സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ റ്റി.വി. പൗലൂസ് ഭരണം ഏറ്റെടുക്കണമെന്ന് എസ്.ഐ. ഏ.ജി യോട് ആവശ്യപ്പെട്ടിരുന്നതായും അറിയുന്നു.

എസ്.ഐ. ഏ ജി യിലെ മലയാളം ഡി. പ്രതിനിധിയും ജനറല്‍ സെക്രട്ടറിയുമായ ഡോ. കെ.ജെ മാത്യുവിനെ ഭരണം ഏല്‍പിച്ചതായും കേള്‍ക്കുന്നു. ഭരണസ്തംഭനം ഒഴിവാകാനായി ജനറല്‍ സൂപ്രണ്ട് ഡോ. വി.റ്റി ഏബ്രഹാം അവസരോചിതമായി ഇടപെടുകയുണ്ടായി. അമേരിക്കയില്‍ നിന്നും വി.റ്റി മടങ്ങിവരുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.

എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുന്നതിനുളള നിയമപരമായ വഴി എസ്. ഐ. ഏ.ജി കണ്ടെത്തേണ്ടിവരും. സാധാരണയായി നടന്നുവരുന്ന ദൈനം ദിന ഭരണ കാര്യങ്ങളുടെ ചുമതല വഹിക്കാമെന്നല്ലാതെ നയപരമായ വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ എസ്.ഐ. ഏ .ജി യ്ക്ക് ആകുമെന്ന് തോന്നുന്നില്ല.

സാമൂഹ്യ അകലം പാലിച്ചു കൊണ്ട് 1500 പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന കോണ്‍ഫ്രന്‍സിന് സര്‍ക്കാരില്‍ നിന്നോ കോടതിയില്‍ നിന്നോ അതുമതി കിട്ടാന്‍ എസ്.ഐ. ഏ .ജി ശ്രമിക്കുമെന്ന് കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!