റഫാൽ യുദ്ധവിമാനങ്ങൾ രാജ്യത്തിന് സമർപ്പിച്ചു

റഫാൽ യുദ്ധവിമാനങ്ങൾ രാജ്യത്തിന് സമർപ്പിച്ചു

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങൾ രാജ്യത്തിന് സമർപ്പിച്ചു. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. അംബാല വ്യോമസേന താവളത്തിൽ ചടങ്ങുകളുടെ ഭാഗമായി സർവമത പ്രാർഥന നടന്നു. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ് പാർലി മുഖ്യാതിഥിയായി.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. വ്യോമാഭ്യാസ പ്രകടനവും നടത്തി.

ഫ്രാൻസിൽ നിന്ന് ജൂലൈ 27 നാണ് ആദ്യ ബാച്ചിൽപെട്ട വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റഫാൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.
58,000 കോടി രൂപ ചെലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!