പി.എസ്.ഫിലിപ്പ് സാറിന്റെ സംസ്ക്കാര ശുശ്രൂഷ ആരംഭിച്ചു.

പി.എസ്.ഫിലിപ്പ് സാറിന്റെ സംസ്ക്കാര ശുശ്രൂഷ ആരംഭിച്ചു.

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി.എസ്.ഫിലിപ്പ്(74) ന്റെ സംസ്ക്കാര ശുശ്രൂഷ ആരംഭിച്ചു.

ഇന്നലെ വൈകിട്ട് 5 മണിക്ക് വിലാപയാത്രയായി മൃതശരീരം ബഥേൽ ബൈബിൾ കോളേജിന്റെ ചാപ്പലിൽ എത്തിച്ചു. വിവിധ സഭാ, സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ, പ്രസ്‌ബിറ്റർമാരെന്നിവർ അനുശോചനം അറിയിച്ചു. തുടർന്ന് 9 മണിക്കുശേഷം ഭവനത്തിൽ പൊതുദർശനത്തിന് വെച്ചു. തങ്ങളുടെ സഭാനേതാവിന് സ്മരണാഞ്ജലി അർപ്പിക്കുവാൻ അർധരാത്രി കഴിഞ്ഞും വലിയ ജനപ്രവാഹം ആയിരുന്നു.

ഇന്ന് രാവിലെ 9 മണിക്ക് ഏ. ജി. ഓഫീസ് സമുച്ചയത്തിന് മുമ്പിൽ തയ്യാറാക്കിയ പന്തലിൽ വിലാപയാത്രയായി മൃതശരീരം കൊണ്ടുവന്നു. ഏ. ജി. അഖിലേന്ത്യ സൂപ്രണ്ട് റവ. ഡോ. ഡി.മോഹന്റെ നേതൃത്വത്തിൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടക്കുന്ന സംസ്ക്കാര ശുശ്രൂഷയിൽ ആയിരക്കണക്കിന് ജനങ്ങൾ ആണ് അന്ത്യോപചാരം ആർപ്പിക്കുവാൻ വന്നുകൊണ്ടിരിക്കുന്നത്.

പ്രമുഖരാഷ്ട്രീയ നേതാക്കന്മാർ, ജനപ്രതിനിധികൾ, വിവിധ സഭാ നേതാക്കന്മാരെന്നിവർ ഇന്നും സഭാ ആസ്ഥാനത്തേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!