അങ്ങനെ ഗോമൂത്ര സാനിറ്റൈസറും വരവായി !

അങ്ങനെ ഗോമൂത്ര സാനിറ്റൈസറും വരവായി !

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട് സാനിറ്റൈസർ വിപണിയിലിറക്കാൻ ഗുജറാത്ത് കമ്പനി. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറിന് ബദലായി പ്രകൃതി ദത്തമായി നിർമിക്കുന്ന ഗോമൂത്ര സാനിറ്റൈസറുമായി വിപണി കീഴടക്കുകയാണ് ലക്ഷ്യം.

ഗുജറാത്ത് ജാംനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിത കോർപ്പറേറ്റീവ് സൊസൈറ്റിയായ കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലിയാണ് ‘ഗോ സേഫ്’ എന്ന പേരിൽ ഹാൻഡ് സാനിറ്റൈസർ നിർമിക്കുന്നത്. അടുത്തയാഴ്ചയോടെ ലൈസൻസ് ലഭിക്കുമെന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ മനീഷ ഷാ പറഞ്ഞു. ഗോമൂത്രത്തിനൊപ്പം തുളസിയും വേപ്പിലയും ചേർത്താണ് സാനിറ്റൈസർ നിർമിക്കുന്നത്.

ഗോമൂത്രം ഉപയോഗിച്ച്‌ വിവിധ ഉൽപ്പന്നങ്ങൾ ഈ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്. ‘വിഷന്‍, മിഷന്‍ ഓഫ് രാഷ്ട്രീയ കാമധേനു ആയോഗ്’ എന്ന വിഷയത്തില്‍ നടന്ന ദേശീയ വെബിനാറില്‍ രാഷ്ട്ര കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കതിരിയ ഉല്‍പ്പന്നം പ്രദര്‍ശിപ്പിച്ചു.

ലോക്ക്ഡൗണിൽ ഗോമൂത്രം ഉപയോഗിച്ച് തറ വൃത്തിയാക്കുന്ന ലോഷനും മറ്റും പുറത്തിറക്കിയിരുന്നു. നേരത്തേ രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ വിതരണ കമ്പനി ചാണകവും പേപ്പറും ഉപയോഗിച്ച് നിർമിച്ച മാസ്‌ക് വിപണിയിലെത്തിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!