കർദ്ദിനാൾ ആലഞ്ചേരിയെ ബഹിഷ്കരിക്കുമെന്ന് വിശ്വാസികൾ

കർദ്ദിനാൾ ആലഞ്ചേരിയെ ബഹിഷ്കരിക്കുമെന്ന് വിശ്വാസികൾ

തിരുനാൾ, വെഞ്ചരിപ്പ്, നവ വൈദികരുടെ പട്ടം ഉൾപ്പെടെ ഏത് ചടങ്ങിലും കർദ്ദിനാൾ ആലഞ്ചേരി പങ്കെടുക്കുന്ന സാഹചര്യം ഉണ്ടായാൽ അതിനെ തടയുമെന്ന് എറണാകുളം- അങ്കമാലി അതിരൂപതാ വിശ്വാസികൾ. രൂപതയിൽ കലാപം സൃഷ്ടിക്കാനാണ് ആലഞ്ചേരി ഉൾപ്പെടെയുള്ള ചില മെത്രാന്മാർ ശ്രമിക്കുന്നത്.

ഇവരെ പൂർണ്ണമായി ബഹിഷ്കരിക്കും. എറണാകുളം അതിരൂപതയിൽ ജനാഭിമുഖ കുർബാന നടപ്പിലാക്കണം. താൽക്കാലിക ഇളവ് പാടില്ല. നിയമപരമായി തന്നെ ജനാഭിമുഖ കുർബ്ബാന നടപ്പിലാക്കണമെന്ന് അവകാശ സംരക്ഷണ പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു.

എറണാകുളം അതിരൂപതയിലെ മുഴുവൻ രൂപതകളിലും ആക്ഷൻ കമ്മറ്റികൾ രൂ പവൽക്കരിക്കാൻ സംരക്ഷണ സമിതി തീരുമാനിച്ചു. അതിരൂപതയെ തകർക്കാനുള്ള സീറോ മലബാർ സിനഡിന്റെയും കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടേയും നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെ ചെറുക്കുമെന്ന് വിശ്വാസികൾ പ്രതിജ്ഞ ചെയ്തു. എറണാകുളം അതിരൂപതയിലെ മുഴുവൻ പള്ളികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

ഷൈജു ആന്റണി, ജോസ് ഞാറള്ളൂർ, ഡോ. കുര്യാക്കോസ് മുണ്ടാടൻ, എന്നിവർ വിഷയാവതരണം നടത്തി. അഡ്വ. ബിനു ജോൺ ബോബി മലയിൽ, ജോമോൻ തോട്ടപ്പിള്ളി, ജോജോ ഇലഞ്ഞിക്കൽ , പ്രകാശ് പി. ജോൺ , പാപ്പച്ചൻ ആ ത്തപ്പിള്ളി, റിജു കാഞ്ഞൂ ക്കാരൻ എന്നിവർ നേതൃത്വം നൽകി.

ഷൈജു ആന്റണി, ജോസ് ഞാറ ള്ളൂർ, ഡോ. കുര്യാക്കോസ് മുണ്ടാടൻ, എന്നിവർ വിഷയാവതരണം നടത്തി. അഡ്വ. ബിനു ജോൺ ബോബി മലയിൽ, ജോമോൻ തോട്ടപ്പിള്ളി, ജോജോ ഇലഞ്ഞിക്കൽ , പ്രകാശ് പി. ജോൺ , പാപ്പച്ചൻ ആ ത്തപ്പിള്ളി, റിജു കാഞ്ഞൂക്കാരൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!