തലവേദന മാറ്റാന്‍ ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്ന് സ്ത്രീ മരിച്ചു. കര്‍ണ്ണാടകയിലെ ഹാസന് ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വ്വതിയാണ് (37) മരിച്ചത്.
സംഭവത്തില്‍ ബെക്ക ഗ്രാമവാസി മനു (42) വിനെതിരെ ശ്രാവണബെലഗോള പോലീസ് കൊലപാതകത്തിത് കേസെടുത്തു. ഇയാള്‍ ഒളിയിലാണ്. പാര്‍വ്വതിയുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പാര്‍വ്വതിയും ഭര്‍ത്താവ് ജയന്തും മകള്‍ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ രണ്ടു മാസമായി പാര്‍വ്വതിക്ക് തുടര്‍ച്ചയായി തലവേദന ഉണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കുഴപ്പങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞില്ല.
വേദന തുടരുന്നതിനാല്‍ പാര്‍വ്വതിയുടെ ബന്ധുവായ മഞ്ജുളയാണ് ബെക്കെ ഗ്രാമത്തില്‍ തലവേദന മാറ്റുന്ന ആള് ദൈവമുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്ന് പാര്‍വ്വതി ബെക്ക ഗ്രാമത്തിലെത്തി മനുവിനെ കണ്ടു. ആദ്യ ദിവസം നാരങ്ങ കൊടുത്തിട്ട് അടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വ്വതിയും സുഹൃത്തുക്കളും ചികിത്സയ്ക്കെത്തി.
തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വ്വതിയുടെ തലയിലും മറ്റ് ശരീര ഭാഗങ്ങളിലും അടി തുടങ്ങി. അടി കൊണ്ട പാര്‍വ്വതിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.