█ പോള്‍ മാള.
ഭരണാധികാരികൾ ഉൾപ്പെടുന്ന പൊതുവേദികളിൽ പെന്തക്കോസ്തു സമൂഹത്തിൻ്റെ നന്മയെ ലക്ഷ്യമാക്കി താൻ നടത്തുന്ന പ്രസ്താവനകൾ കേൾക്കുമ്പോൾ വലിയ അഭിമനമാണുണ്ടാകുന്നത്.
അദ്ദേഹം സമാധാന പ്രിയനായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അത്രക്ക് സീരിയസ്സല്ല, പോട്ടെ, സാരമില്ല, എന്ന മനോഭാവമായിരുന്നു സാറിന്. എന്നാല്‍ ആവശ്യത്തിനു ഗൗരവവുമുണ്ട്. ഏതു വ്യക്തിക്കും അടുത്തു ഇടപ്പെടാന്‍ പറ്റിയ ആളായിരുന്നു.
പ്രസംഗിക്കുന്നിടെ നല്ല വിറ്റും (wit) പറയും.’ ഇന്നത്തെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാല്‍ ആളെ തിരിച്ചറിയില്ലെന്ന് ഒരിക്കല്‍ പറയുന്നതു കേട്ടു.തിരിച്ചറിയല്‍ കാര്‍ഡ് ഇറക്കിയ സമയത്തായിരുന്നു അത്.
കുറേ വര്‍ഷം മുമ്പേ എനിക്കൊരു സൈക്കിളും, പുനലൂരില്‍ നിന്നും തൃശൂര്‍ക്കു എത്താനുള്ള വണ്ടിക്കൂലിയും ഫിലിപ്പ് സാര്‍ തന്നതോര്‍ക്കുന്നു. ക്രിസ്റ്റ്യന്‍ വര്‍ക്കേഴ്സ് സര്‍ട്ടിഫിക്കറ്റിനു വേണ്ടിയുള്ള പരീക്ഷക്കും ഇന്റെര്വ്യൂനും പോയപ്പോള്‍, തിരിച്ചു വരാനുള്ള വണ്ടിക്കൂലി നഷ്ടപ്പെട്ടു പോയ വിവരം സാറിനോടു പറഞ്ഞപ്പോഴായിരുന്നു. മണ്ണുത്തിയില്‍ ആരംഭിച്ച എ ജി സഭയുടെ പുതിയ പ്രവര്‍ത്തനത്തിനു പ്രേരണയാതും സാറിന്റെ വാക്കുകളാണ്.
ഏതായാലും വിട്ടുവീഴ്ച്ച ചെയ്യുന്ന ഹൃദയമുള്ള ഒരു ദൈവദാസനായിരുന്നു അദ്ദേഹം.
ആദരവോട്,പ്രാര്‍ത്ഥനയോടെ..
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.