പിണറായി വിജയൻ കമ്മ്യൂണിസ്റ്റാണോ? – ഡോ. എം.കെ മുനീർ

പിണറായി വിജയൻ കമ്മ്യൂണിസ്റ്റാണോ? – ഡോ. എം.കെ മുനീർ

മുസ്ലീം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹം കമ്യൂണിസ്ററാണോ എന്നാണ് തിരിച്ച് ചോദിക്കാനുള്ളതെന്ന് ലീഗ് ഉന്നതാധികാര സമിതി അംഗം ഡോ. എം.കെ മുതീർ എം.എൽ ഏ.

കമ്മ്യൂണിസത്തിന്റെ പഴയ കാല നിർവചനങ്ങളുടെ അടിസ്ഥാനത്താൽ പിണറായി വിജയൻ കമ്മ്യൂണിസ്റ്റ്‌ അല്ലെന്നാണ് ഞങ്ങളും അദ്ദഹത്തിന്റെ പാർട്ടിയിലെ ഭൂരിപക്ഷം അണികളും വിശ്വസിക്കുന്നതെന്നും മുനീർ പറഞ്ഞു.

ഇം.എം.എസിന്റെ മന്ത്രിസഭയിൽ മുസ്ലീം ലീഗ് ഭാഗമായത് ലീഗ് രാഷ്ട്രീയപ്പാർട്ടി ആയതുകൊണ്ടാണ്. ലീഗിന്റെ ഭരണഘടനയിൽ ഒരു മാറ്റവും വന്നിട്ടില്ല. രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ ലീഗ് മിണ്ടരുതെന്നാണോ പറയുന്നത്. മുഖ്യമന്ത്രിയുടെ തിട്ടൂരം അദ്ദേഹം വേറെ ആളുകളോടു കാണിച്ചാൽ മതി. ലീഗിന്റെ തലയിൽ കയറാൻ വരേണ്ടെന്നും മുനീർ പ്രതികരിച്ചു.

മുഖ്യമന്ത്രിക്ക് സ്ഥലകാല ഭ്രമം സംഭവിച്ചിരിക്കയാണ്. വഖഫ് ബോർഡല്ല നിയമനം പി.എസ്.സിക്ക് വിടാൻ ആവശ്യപ്പെട്ടത്. നിയമനത്തിനുള്ള നിയമാവലിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ട് സർക്കാർ വക്കഫ് ബോർഡിന് കത്തയയ്ക്കു കയായിരുന്നു. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായിരുന്നപ്പോൾ അത് മുഖവിലയ്ക്കെടുത്തില്ല.

ടി.കെ. ഹംസ ചെയർമാനായി ചുമതലയെടുത്തപ്പോൾ സർക്കാർ വീണ്ടും കത്തയച്ചു. വഖഫ് ബോർഡ് വിഷയത്തെ രാഷ്ട്രീയമായി തുടർന്ന് നേരിടും. ഏതെങ്കിലും ഒരു നേതാവ് പറഞ്ഞ ഒരു വാചകം മാത്രം അടർത്തിയെടുത്ത് സമ്മേളനത്തിന്റെ മൊത്തം സത്തയായി അതിനെ കാണുന്നത് ശരിയല്ലെന്നും മുനീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!