ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നിര്‍മ്മിച്ച കോവിഡിനെതിരെയുള്ള വാക്സിന് നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
മൂന്നാംഘട്ട പരീക്ഷണം നടന്നുവരവേയാണ് നിര്‍ത്തിവച്ചത്. ഒരാളില്‍ വാക്സിന് കുത്തിവച്ചപ്പോള്‍ വിപരീതഫലം ഉണ്ടായി എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഒന്നും രണ്ടും ഘട്ട പരീക്ഷണം വിജയിച്ചിരുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയാണ് കൊവിഡ്-19 പ്രതിരോധ വാക്സിന് കണ്ടുപിടിച്ചത്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നിര്‍മ്മാണം നടന്നുവരികയായിരുന്നു.
അപ്പോഴാണ് ഒരാളില്‍ വിപരീതഫലം ഉണ്ടായത്. ഡിസംബറില്‍ വാക്സിന് വിപണിയിലെത്തുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.
ഏതു വ്യക്തിയിലാണ് വിപരീതഫലം ഉണ്ടാക്കിയതെന്നോ, അയാള്‍ ഏതു രാജ്യക്കാരനാണെന്നോ ഉള്ള കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല.
ഒര മരുന്ന് 8 മാസം കൊണ്ട് നിര്‍മ്മിച്ച് ഫലപ്രാപ്തി ഉറപ്പാക്കി വിപണിയിലെത്തിക്കുക എളുപ്പമല്ല.
അതിന്റെ വിശ്വാസ്യത ശരിയാകണമെന്നില്ല. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണ നിരീക്ഷണങ്ങള്‍ കൊണ്ടാണ് ഒരു മരുന്ന് 100 ശതമാനവും സുരക്ഷിതമാണെന്ന് ബോധ്യമാകുന്നത്. എന്നിട്ടേ ആ മരുന്ന് വിപണിയില്‍ എത്തിക്കുകയുള്ളൂ. ഇവിടെ 8 മാസം കൊണ്ടാണ് കൊവിഡ് പ്രതിരോധ വാക്സിന് നിര്‍മ്മിച്ചത്.
ഏതായാലും വാക്സിന് നിര്‍മ്മാണം നിര്‍ത്തിവച്ചതിലും ഒരാളില്‍ വിപരീതഫലം ഉണ്ടായതിലും ലോകരാജ്യങ്ങള്‍ ആശങ്കയിലാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കമ്പനിക്ക് ഇതില്‍ ആശങ്കയില്ല. എങ്കിലും ഡിസംബറില്‍ വാക്സിന് എത്തുന്നതിന് ഇത് തടസ്സമായേക്കാം.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.