കോവിഡിനെ തടയാന്‍ ചൂയിങ്ഗം വരുന്നു. സസ്യനിര്‍മ്മിത പ്രോട്ടീനുകള്‍ ചേര്‍ത്ത ചൂയിങ്ഗം വായിലിട്ട് ചവയ്ക്കുമ്പോള്‍ ഉമിനീരില്‍ വൈറസിന്റെ അളവ് കുറയുമെന്നാണ് പുതിയ കണ്ടുപിടുത്തം. ഉമിനീര് ഗ്രന്ഥികളിലാണ് കൊറോണ വൈറസ് പെരുകുന്നത്. പുതിയ ചൂയിങ്ഗം വായിലിട്ട് ചവച്ചു കൊണ്ടിരിക്കുമ്പോള്‍ കൊറോണ വ്യാപനം കുറയുമത്രേ!
അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ ഹെന്റി ഡാനിയല്‍ ആണ് ഈ വിവരം മോളിക്കുലാര്‍ തെറാപ്പി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുളളത്.
ആന്‍ജിയോ ടെന്സിന് ഹോര്മ്മോണുകള് രൂപാന്തരപ്പെടുത്തുന്ന എന്‍സൈം പ്രോട്ടീനുകളെ കുറിച്ച് കോവിഡിന് മുമ്പേ തന്നെ ഗവേഷണം നടത്തിയിരുന്നു. പല്ലുകളെ ബാധിക്കുന്ന ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള ‘പ്രോട്ടീന്‍ ചൂയിങ്ഗം’ നിര്‍മ്മിക്കാനും ഡാനിയലും കൂട്ടരും ശ്രമിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രോട്ടീന്‍ ഇവര്‍ ലാബില്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു.
ഈ രണ്ടു ഗവേഷണങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടാണ് ഇവര്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ചൂയിങ്ഗത്തെ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് രോഗികളില്‍ ഉപയോഗിക്കാനുളള അനുമതിക്കായി കാത്തിരിക്കയാണ് ഗവേഷകര്‍. ഈ ചൂയിങ്ഗം സുരക്ഷിതവും ഫലപ്രദവുമാണെന്ന് അവര്‍ അവകാശപ്പെടുന്നു.






























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.