ഷാര്‍ജയില്‍ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി; 30 കർശന നിർദേശങ്ങൾ

ഷാര്‍ജയില്‍ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി; 30 കർശന നിർദേശങ്ങൾ

ദുബായ്: ഷാര്‍ജയില്‍ സെപ്തംബര്‍ 8 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കണമെങ്കിൽ മുപ്പത് കർശന നിര്‍ദേശങ്ങൾ പാലിക്കണം. ഷാര്‍ജയിലെ ആരാധനാലയങ്ങള്‍ തുറക്കാന്‍ യുഎഇ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

നാഷണല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ടുമെന്റിന്റെയും ജനറല്‍ അതോറിറ്റി ഇസ്ലാമിക് അഫയേഴ്‌സ് ഡയറക്ടര്‍ ഷേക്ക് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഖ്വസിമിയുടെയും ഉപദേശത്തിന്റെ ഫലമായിട്ടാണ് പളളികള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

പള്ളിയില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ പകുതി പേര്‍ക്കു മാത്രമേ ആരാധനയില്‍ പങ്കെടുക്കാനാവൂ. നിശ്ചയിച്ച സമയത്ത് മാത്രമേ പള്ളികള്‍ തുറന്ന് ആരാധന നടത്താന്‍ പാടുള്ളൂ. പ്രവേശനവും പുറത്ത് പോകലും വെവ്വേറെ ലൈനില്‍ കൂടിയാകണം.

പുറത്തു പോകുമ്പോഴും അകത്ത് കയറുമ്പോഴും ശാരീരികാകലം പാലിക്കണം.
ശാരീരോഷ്മാവ് അളക്കുന്ന മെഷീന്‍ ഉപയോഗിച്ച് പരിശോധിച്ചിട്ടേ അകത്തു കയറ്റൂ. 37.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ശാരീരോഷ്മാവ് ഉള്ളവര്‍ അകത്തു കയറാന്‍ പാടില്ല.

സാനിറ്റൈസിങ് ടണലിലൂടെയേ അകത്തു പ്രവേശിക്കാന്‍ പാടുള്ളൂ. മാസ്‌ക് നിര്‍ബന്ധമാണ്. 1.5 മീറ്റര്‍ ശാരീരികാകലം പാലിക്കണം. പള്ളിക്കു ചുറ്റുപാടും പുകവലി പാടില്ല. സാനിറ്റൈസേഷന്‍ കൂടാതെ ഒരു വസ്തുവിലും തൊടാന്‍ പാടില്ല. നിശ്ചിതസമയത്തു തന്നെ പ്രാര്‍ത്ഥന തുടങ്ങണം. കൃത്യസമയത്ത് അവസാനിപ്പിക്കുകയും വേണം.

ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ കുമ്പസാരത്തിന് അനുമതിയില്ല.
ആളുകളുടെ അടുത്തു വന്നു വേണം പുരോഹിതന്‍ തിരുവത്താഴം നല്‍കാന്‍. വെള്ളിയാഴ്ച മറ്റു യാതൊരു പ്രാര്‍ത്ഥനാ കൂട്ടങ്ങള്‍ക്കും ഒത്തുചേരലിനും അനുവാദം ഉണ്ടായിരിക്കുന്നതല്ല.

60 വയസ്സിനു മുകളിലുള്ളവരോ, ഗർഭിണികളോ, 12 വയസ്സിനു താഴെ ഉള്ളവരോ പള്ളിയില്‍ കയറാന്‍ പാടില്ല. അസുഖങ്ങള്‍ ഉള്ളവര്‍ക്കും വിലക്കുണ്ട്. കൊവിഡ്-19 രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ക്കും പ്രവേശനമില്ല.

ആരാധന കഴിഞ്ഞാല്‍ പരിസരത്ത് ചുറ്റിക്കറങ്ങാന്‍ പാടില്ല.
പ്രാര്‍ത്ഥന നടത്തുന്നവര്‍ സ്ഥലവും സമയവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. ചര്‍ച്ചിന്റെ ഉത്തരവാദിത്തതിൽ വേണം ആരാധന നടത്താന്‍.
ആംബുലന്‍സ് നമ്പര്‍ – 065584444
+971504629202

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!