ചൈന മതങ്ങളുടെ മേല്‍ വീണ്ടും പിടിമുറുക്കുന്നു

ചൈന മതങ്ങളുടെ മേല്‍ വീണ്ടും പിടിമുറുക്കുന്നു

ദേശീയ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മത കാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ചൈന ഒരുങ്ങുന്നു. മതപരമായ വിഷയങ്ങളെ കുറിച്ച് നടന്ന ദേശീയ സമ്മേളനത്തില്‍ പ്രസിഡന്റ് ഷീ ജിന്‍ പിങ്ങ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

മതങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വിധേയപ്പെട്ടു തന്നെ പ്രവര്‍ത്തിക്കണം എന്നതാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. വിശ്വാസികള്‍ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാകണം.
അവരില്‍ ചൈനീസ് സംസ്‌കാരവും വളര്‍ത്തിയെടുക്കണം.

മതപരമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചായിരിക്കണമെന്നും ഷീ ജീന്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ-നീതിന്യായ-ഭരണ നിര്‍വ്വഹണങ്ങളില്‍ മതത്തിന്റെ ഇടപ്പെടലുകള്‍ ഒഴിവാക്കേണ്ടതാണെന്നും പീ ജീന്‍ പറഞ്ഞു.

അതേസമയം മതവിശ്വാസത്തിനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലന്നും ഉറപ്പാക്കും. പാര്‍ട്ടിയെയും വിശ്വാസികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി മതസംഘടനകള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ചൈനയില്‍ മതവിശ്വാസങ്ങള്‍ അടിച്ചമര്‍ത്തുന്നതായുള്ള ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് സമ്മേളനം വിളിച്ചുചേര്‍ത്തത്.

2019ല്‍ ചൈന ഔദ്യോഗികമായി പുറത്തുവിട്ട കണക്കിന്‍ പ്രകാരം 20 കോടി വിശ്വാസികളാണുള്ളത്. ഭൂരിഭാഗവും ടിബറ്റന്‍ ബുദ്ധമത വിശ്വാസികളാണ്.
രണ്ടു കോടി മുസ്ലീംങ്ങളുണ്ട്. നാലുകോടി 40 ലക്ഷം ക്രൈസ്തവ വിശ്വാസികളില്‍ 3 കോടി 80 ലക്ഷം വിശ്വാസികളും പ്രൊട്ടസ്റ്റന്റുകാരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!