യുഎഇയിലെ സര്‍കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങളില്‍ മാറ്റംവരുത്തി. ഇനിമുതല്‍ ശനി, ഞായര്‍ ദിവസങ്ങള്‍ അവധി ദിനങ്ങളായിരിക്കും. അതേസമയം വെള്ളിയാഴ്ചകളില്‍ ഉച്ചവരെയാവും ഓഫിസുകള്‍ പ്രവര്‍ത്തിക്കുക.
ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. പുതിയ സമയമാറ്റം ദുബൈ ഗവണ്മെന്റിന്റെ ജീവനക്കാര്‍ക്കും ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 7.30 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് പ്രവൃത്തിസമയം.
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മണി മുതല്‍ വൈകുന്നേരം 3.30 മണി വരെ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നാലര ദിവസമായിരിക്കും പ്രവൃത്തിദിവസങ്ങള്‍. ദൈര്‍ഘ്യമേറിയ വാരാന്ത്യം ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും തൊഴില്‍-ജീവിത ബാലന്‍സ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.