ബി.ബി.സി. ക്യാബിന്റെ അനാച്ഛാദനം റവ. കുര്യൻ സാമുവൽ നിർവ്വഹിച്ചു.

ബി.ബി.സി. ക്യാബിന്റെ അനാച്ഛാദനം റവ. കുര്യൻ സാമുവൽ നിർവ്വഹിച്ചു.

പുനലൂർ: ബഥേൽ ബൈബിൾ കോളേജ് ലൈബ്രറിയിൽ എം.റ്റി. എച്ച്. വിഭാഗത്തിനു വേണ്ടി പുതിയതായി നിർമ്മിച്ച ക്യാബിന്റെയും കംപ്യൂട്ടറുകളുടെയും സമർപ്പണം ഡിസംബർ 1 ബുധനാഴ്ച നടന്നു.

പ്രിൻസിപ്പൽ റവ.റ്റി. എസ്. സാമുവൽകുട്ടി നേതൃത്വം വഹിച്ച സമ്മേളനത്തിൽ റവ. കുര്യൻ സാമുവൽ(യു.എസ്.എ) ഫലക അനാച്ഛാദനം നടത്തി. 2027-ൽ ബഥേൽ ബൈബിൾ കോളേജ് ശതാബ്ദിയുടെ നിറവിലെത്തുമ്പോൾ കോളേജിന്റെ നിലവാരം ഇനിയും ഉയരട്ടെയെന്ന് പാസ്റ്റർ കുര്യൻ സാമുവൽ ആശംസിച്ചു.

മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. ടി.വി. പൗലോസ് സമർപ്പണപ്രാർത്ഥന നടത്തി. ഈ പ്രോജക്ടിന്റെ സ്പോൺസറായ ടൈറ്റസ് ഫൗണ്ടേഷൻ ഡയറക്ടർ റവ.കുര്യൻ സാമുവലിനെ പ്രിൻസിപ്പൽ അനുമോദിച്ചു.

പി.ജി.വിഭാഗ ഡയറക്ടർ റവ. സന്തോഷ് ജോൺ, ചാപ്ലൈൻ റവ. എ. സാം വർഗ്ഗീസ്, റജിസ്ട്രാർ റവ. എ. ജോസ്, ഡീൻ റവ. ഡി.ജോയി മറ്റ്‌ സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. ഒരേ സമയം പതിനാറു പി. ജി. വിദ്യാർത്ഥികൾക്കിരുന്ന് പഠിക്കുവാനുള്ള സംവിധാനം ആണ് പുതിയതായി നിർമ്മിച്ചിരിക്കുന്ന ക്യാബിനുകളിൽ ക്രമീകരിച്ചിരിക്കുന്നത്.

വാർത്ത: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!