ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരവകുപ്പ് ആറ് നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകളുടെ (എൻജിഒ) എഫ്സിആര്‍എ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, റദ്ദ് ചെയ്തിട്ടില്ല. ഇതില്‍ രണ്ടെണ്ണം നോണ്‍ ക്രിസ്ത്യന്‍ സംഘടനകളുടേതും, നാലെണ്ണം ക്രിസ്ത്യന്‍ സംഘടനകളുടേതുമാണ്.
ഇപ്പോള്‍ ഈ സംഘടനകളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദമായ പഠനം നടത്തിവരികയാണ്. അന്വേഷണത്തില്‍ നിയമലംഘനം നടന്നിട്ടുണ്ട് എന്ന് ബോദ്ധ്യമായെങ്കില്‍ മാത്രമേ റദ്ദ് ചെയ്യുകയുള്ളൂ.
2015-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്ലൂംബര്‍ഗ് ഫിലന്ത്രോപീസ് എന്ന സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്‌സിറ്റി പണിയാമെന്ന് അവര്‍ സമ്മതിച്ചിരുന്നു.
ഇന്ത്യയിലെ രണ്ട് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഇവര്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് സിറ്റി പണിയാമെന്ന വാഗ്ദാനം പ്രധാനമന്ത്രിക്ക് നല്‍കിയത്. ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു ചര്‍ച്ച. ബ്ലൂംബര്‍ഗ് ഫിലന്ത്രോപീസ് എന്ന സംഘടനയില്‍ നിന്നും ഫണ്ട് വാങ്ങിയിരുന്ന രണ്ട് സംഘടനകളുടെ എഫ്സിആർഎ 2017-ല്‍ മോദി സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി.
2015-ലെ കരാര്‍ നടപ്പിലാക്കാത്തതു കൊണ്ടാകാം അവര്‍ നല്‍കിയിരുന്ന ഫണ്ട് വാങ്ങല്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
യുഎസില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് മിഷനെയും ബാപ്റ്റിസ്റ്റ് ചര്‍ച്ചുകളെയും ഇന്ത്യാ ഗവണ്‍മെന്റ് നിരീക്ഷിച്ചു വരികയാണ്. ഈ രണ്ടു സഭകളും ഇന്ത്യയില്‍ വന്‍തോതില്‍ പണം കൊണ്ടുവരുന്നത് എഫ്സിആര്‍എ ഉള്ള സംഘടനകള്‍ വഴിയാണ്. ആറ് എഫ്സിആര്‍എ സസ്‌പെന്റ് ചെയ്ത കൂട്ടത്തില്‍ ഇവരില്ല. പക്ഷേ ഇവരെയും സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്. ഇവരുടെ എഫ്സിആര്‍ എ ലൈസന്‍സിനും കുരുക്ക് വീഴാന്‍ സാധ്യതയുണ്ട്.
Ecreosoculis നോര്‍ത്ത് വെസ്റ്റേണ്‍ ഗോസ്‌നര്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ എഫ്സിആര്‍എ ആണ് സസ്‌പെന്‍ഡ് ചെയ്തതില്‍ ഒരെണ്ണം. ജാര്‍ഖണ്ഡ് ആണ് ഇവരുടെ പ്രവര്‍ത്തനകേന്ദ്രം. മണിപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസ്സോസിയേഷന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വെല്‍ഷ് പ്രസ്ബിറ്റേറിയന്‍ മിഷനറി 1910-ല്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അസ്സോസിയേഷന്‍ സ്ഥാപിതമാകുന്നത് 1952-ലാണ്.
1987-ല്‍ ജാര്‍ഖണ്ഡില്‍ സ്ഥാപിതമാകുന്ന സഭയാണ് നോര്‍ത്തേണ്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്. അതുപോലെതന്നെ മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മറ്റൊരു സഭയാണ് ന്യൂ ലൈഫ് ഫെലോഷിപ്പ് അസ്സോസിയേഷന്‍ ഇന്‍ മുംബൈ. ഇവരുടെ എഫ്സിആര്‍എ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
1964-ന്റെ മധ്യത്തില്‍ ആരംഭിച്ച സഭയാണ് ന്യൂലൈഫ്. ന്യൂസിലാന്റില്‍ നിന്നുള്ള മിഷനറിമാരാണ് ഇതിന്റെ സ്ഥാപകര്‍. ഇവരുടെ ലൈസന്‍സ് റദ്ദാക്കിയതിന്റെ കാരണം കേന്ദ്ര ആഭ്യന്തരവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം ഇവര്‍ മുംബൈയില്‍ നടത്തിയിരുന്ന പ്രാർത്ഥനായോഗം അലങ്കോലപ്പെടുത്താന്‍ ഹൈന്ദവ തീവ്രവാദ സംഘടനകള്‍ ശ്രമിച്ചിരുന്നു. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചുകൊണ്ടായിരുന്നു ഈ കോലാഹലങ്ങള്‍. പൊലീസിലും പരാതി നല്‍കിയിരുന്നു.
ഫെബ്രുവരി 10-നായിരുന്നു എഫ്സിആര്‍എ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഹിന്ദു ദിനപ്പത്രം സംഭവങ്ങളുടെ നിജസ്ഥിതി ആരാഞ്ഞുകൊണ്ട് ന്യൂലൈഫ് സംഘാടകര്‍ക്ക് കത്തയച്ചെങ്കിലും മറുപടി നല്‍കിയില്ല.
എഫ്.സി.ആര്‍.ഏ. സസ്‌പെന്‍ഡ് ചെയ്ത നോണ്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷനുകളില്‍ ഒരെണ്ണം രാജ്‌നന്ദന്‍ ഗോപന്‍ കുഷ്ഠരോഗാശുപത്രിയാണ്. ഡോണ്‍ബോസ്‌കോ ട്രൈബല്‍ മിഷന്‍ സൊസൈറ്റിയുടെ എഫ്.സി.ആര്‍.ഏ. ലൈസന്‍സും തടഞ്ഞിരിക്കുകയാണ്. യൂണിയന്‍ ഹോം മിനിസ്ട്രിയുടെ അന്വേഷണം കഴിഞ്ഞിട്ടു മാത്രമേ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എഫ്സിആര്‍എ തിരിച്ചു നല്‍കുന്ന കാര്യം പരിഗണിക്കൂ.
കൃത്യമായ കണക്കുകള്‍ നല്‍കാത്തതു കൊണ്ടും മറ്റു നിയമലംഘനങ്ങള്‍ ചെയ്യുന്നതു കൊണ്ടുമൊക്കെയാണ് എഫ്സിആര്‍എ സര്‍ക്കാര്‍ റദ്ദു ചെയ്യുന്നത്. ക്രിസ്ത്യന്‍ സംഘടനകളായതു കൊണ്ടാണ് ലൈസന്‍സ് കളയുന്നതെന്ന വാദം മുഴുവന്‍ ശരിയല്ല. ഐപിസിയുടെ എഫ്സിആര്‍എ ലൈസന്‍സും റദ്ദ് ചെയ്തിരിക്കുകയാണ്. അത് പുനഃസ്ഥാപിച്ചു കിട്ടുന്നതിനുള്ള നടപടികള്‍ ഐപിസി സ്വീകരിച്ചിട്ടുണ്ട്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.