വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ എവിടെയെന്ന് ലോകായുക്ത

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ എവിടെയെന്ന് ലോകായുക്ത

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ എവിടെയെന്ന് ചോദിച്ച ലോകായുക്ത സത്യസന്ധത ബോദ്ധ്യപ്പെടണമെങ്കില്‍ രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു.

കൂടാതെ, ഷാഹിദയുടെ സ്ത്രീ ശാക്തീകരണം ഖസാക്കിസ്ഥാന്‍ സര്‍വകലാശാല എങ്ങനെ അറിഞ്ഞുവെന്നും കോടതി ചോദിച്ചു. സര്‍വകലാശാലയുടെ കേരളത്തിലുള്ള ഒരു പ്രതിനിധിയുടെ ശുപാര്‍ശ പ്രകാരമാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് അഭിഭാഷകന്‍ മറുപടി നല്‍കിയത്. എന്നാല്‍, വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളൊന്നും കോടതിയില്‍ ഷാഹിദയുടെ അഭിഭാഷകന്‍ ഹാജരാക്കിയിട്ടില്ല. തുടര്‍ന്നാണ് കോടതി സര്‍ട്ടിഫിക്കറ്റുകള്‍ ചോദിക്കുന്നത്. അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനും പറഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും വനിതാ കമ്മീഷന്‍ അംഗമായി അപേക്ഷ നല്‍കുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകള്‍ നല്‍കിയെന്നാണ് ഷാഹിദക്കെതിരായ ആരോപണം. വട്ടപ്പാറ സ്വദേശിയായ അഖില ഖാനാണ് പരാതി നല്‍കിയിരിക്കുന്നത്. ഡിഗ്രിയും പിജിയും ഖസാക്കിസ്ഥാന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയില്‍ ഡോക്ടറേറ്റുമാണ് തനിക്കുള്ളതെന്നാണ് ഷാഹിദാ കമാല്‍ ലോകായുക്തയക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്. എന്നാല്‍, സാമൂഹിക നീതി വകുപ്പ് വിവരാവകാശ നിയമപ്രകാരം വിയറ്റ്‌നാം യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റെന്നാണ് പറയുന്നത്. അടുത്തമാസം ഒമ്പതിന്‌ കേസ് വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!