തിരുവനന്തപുരം: കുട്ടനാടും ചവറയിലും നടക്കാനിരിക്കുന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തിരക്കിട്ട കൂടിയാലോചനകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി ഫോണില്‍ സംസാരിച്ചു.
ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ 5 മാസം പോലൂം എം.എല്‍.എ.മാര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ ആവില്ല. അപ്പോഴേക്കും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സമയമാകും. കോടിക്കണക്കിന് രൂപാ ചിലവുള്ള ഉപതെരഞ്ഞെടുപ്പ് വേണ്ടാ എന്നു തന്നെയാണ് പാര്‍ട്ടികളുടെ നിലപാട്.
പ്രതിപക്ഷ പാര്‍ട്ടികളും ആ വഴിക്കു തന്നെയാണ് ചിന്തിക്കുന്നത്. ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കൂടി മാറ്റിവയ്ക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് ഉന്നയിച്ചു. ഇത് ഭരണപക്ഷം അംഗീകരിക്കുമെന്ന് തോന്നുന്നില്ല. രണ്ടും രണ്ട് ഭരണസംവിധാനമായതു കൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
അഞ്ച് മാസത്തെ എം.എല്‍.എ. സ്ഥാനത്തിനു വേണ്ടി കോടികള്‍ ചെലവാക്കേണ്ടതില്ല എന്ന ഭരണ-പ്രതിപക്ഷ തീരുമാനം സ്വാഗതാര്‍ഹമാണ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.