ആപ്‌കോണ്‍ (APCCON) വില്ലേജ് പാര്‍പ്പിട പദ്ധതിക്ക് തുടക്കമായി.

ആപ്‌കോണ്‍ വില്ലേജിനുവേണ്ടി ഐപിസി എബനേസര്‍ മുസാഫ, അബുദാബി സഭ പണി കഴിപ്പിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം സഭയുടെ സീനിയര്‍ ശുശ്രുഷകന്‍ പാസ്റ്റര്‍ സി. ജോര്‍ജ്ജ് മാത്യു നിര്‍വഹിക്കുന്നു. ആപ്‌കോണ്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ പി.ഇ. മാത്യു കേരള കോര്‍ഡിനേറ്റര്‍ പി.എ. വര്‍ഗ്ഗീസ് സഭയുടെ ആപ്‌കോണ്‍ പ്രതിനിധി ജോസ് എബ്രഹാം എന്നിവര്‍ സമീപം.

അബുദാബിയിലെ പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ ആപ്‌കോണ്‍ (APCCON – അബുദാബി പെന്തക്കോസ്ത് ചര്‍ച്ചസ് കോണ്‍ഗ്രിഗേഷന്‍) ന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ആപ്‌കോണ്‍ വില്ലേജ് പാര്‍പ്പിട സമുച്ചയത്തിന് അടൂര്‍-മണക്കാല റൂട്ടില്‍ ഏഴാംമൈല്‍ ഇടയ്ക്കാട്‌ സൗത്ത് വില്ലേജില്‍ തുടക്കമായതായി ആപ്‌കോണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് സാമുവേല്‍ അറിയിച്ചു.

ണിയാന്‍ ഉദ്ദേശിക്കുന്ന വീടിന്റെ മാതൃക

കഴിഞ്ഞ രണ്ട് ദശകങ്ങളായി ആയി ആപ്‌കോണ്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പാസ്റ്റര്‍ എബി എം.വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജോണ്‍സി കടമ്മനിട്ട (സെക്രട്ടറി), സാബു മാത്യു (ജോയിന്റ് സെക്രട്ടറി), ജോഷുവ ജോര്‍ജ് മാത്യു (ട്രഷറര്‍), ബിജു തോമസ് കടമ്പനാട് (ജോയിന്റ് ട്രഷറര്‍), കൂടാതെ ആപ്‌കോണ്‍ അംഗത്വ സഭകളിലെ ശുശ്രുഷകന്മാരും സഭാ പ്രതിനിധികളും അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു

ആപ്‌കോണ്‍ വില്ലേജിനുവേണ്ടി, ക്രൈസ്തവചിന്ത ഓവര്‍സീസ് എഡിറ്റര്‍ വാര്‍ഗ്ഗീസ് ചാക്കോയും സഹധര്‍മ്മണി മറിയാമ്മ ചാക്കോയും പണി കഴിപ്പിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം പാസ്റ്റര്‍ സി. ജോര്‍ജ്ജ് മാത്യു, പാസ്റ്റര്‍ സാം ജോണ്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!