നല്ല തിരക്കുള്ള റോഡിലേയ്ക്ക് കറന്‍സി നോട്ടുകള്‍ വീഴുന്നത് കണ്ട് അമ്പരന്ന് ജനങ്ങള്‍

നല്ല തിരക്കുള്ള റോഡിലേയ്ക്ക് കറന്‍സി നോട്ടുകള്‍ വീഴുന്നത് കണ്ട് അമ്പരന്ന് ജനങ്ങള്‍

കാലിഫോര്‍ണിയ : നല്ല തിരക്കുള്ള റോഡിലേയ്ക്ക് കറന്‍സി നോട്ടുകള്‍ വീഴുന്നത് കണ്ട് അമ്പരന്ന് ജനങ്ങള്‍. തെക്കന്‍ കാലിഫോര്‍ണിയയിലെ കാള്‍സ്ബാഡില്‍ പട്ടാപ്പകലാണ് സംഭവം.

പലരും വാഹനം നിര്‍ത്തി റോഡില്‍ ചിന്നിച്ചിതറി കിടക്കുന്ന നോട്ടുകള്‍ വാരിക്കൂട്ടി. ഇതോടെ റോഡില്‍ വന്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു സംഭവം. സാന്റിയാഗോയില്‍ നിന്ന് കറന്‍സി നോട്ടുമായി പോയ ട്രക്കില്‍ നിന്നാണ് നോട്ടുകള്‍ നിറച്ച ബാഗ് തെറിച്ചുവീണത്. അതീവ സുരക്ഷയോടെയാണ് ഇത് കൊണ്ടുപോയതെങ്കിലും ഓട്ടത്തിനിടയില്‍ ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായ തുറക്കുകയായിരുന്നു.

കറന്‍സികള്‍ ജനങ്ങള്‍ വാരിയെടുക്കുന്നതും ആഘോഷിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. എല്ലാവരും വാഹനങ്ങള്‍ നിര്‍ത്തി നോട്ടുകള്‍ വാരിയെടുക്കുന്നതും വീഡിയോയില്‍ കാണാം. ഇതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

അതേസമയം റോഡില്‍ വീണ പണം തിരികെ നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേര്‍ കറന്‍സി നോട്ടുകള്‍ തിരികെ നല്‍കിയതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!