ബെംഗലുരു: ബെംഗലുരു കേന്ദ്രമായി യുവജനങ്ങളുടെയിടയിൽ പ്രവർത്തിക്കുന്ന ലൈഫ് ലൈറ്റ് മിനിസ്ട്രിസിന്റെ ഉത്തരേന്ത്യയിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഹിന്ദി ഡിപ്പാർട്മെൻ്റ് തുടക്കി.
ലൈഫ് ലൈറ്റ് മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ ബോർഡ് മീറ്റിങിൽ പാസ്റ്റർ ഫിന്നി ജോർജ്, പഞ്ചാബ് (പ്രസിഡന്റ് ), പാസ്റ്റർ ബിജു തങ്കച്ചൻ, ഡൽഹി(വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു. ലൈഫ് ലൈറ്റ് മിനിസ്ട്രിസ് സ്ഥാപക ഡയറക്ടർ പാസ്റ്റർ റോയ് മാത്യു അനുഗ്രഹപ്രാർത്ഥന നിർവഹിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീം കോഡിനേറ്റഴ്സ് വ്യത്യസ്ത ഡിപ്പാർട്മെന്റുകളുടെ ചുമതല വഹിക്കുന്ന ഭാരവാഹികൾ ആശംസകളറിയിച്ചു സംസാരിച്ചു. ലോക്ക്ഡൗണിൽ ലൈഫ്ലൈറ്റ് മിനിസ്ട്രിസ്ന്റെ ആഭിമുഖ്യത്തിൽ മൂന്ന് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ആരംഭിച്ചു.
ഹിന്ദി സംസാരിക്കുന്നവർക്ക് വേണ്ടി ‘ലോക്ക്ഇൻ’ എന്ന പ്രോഗ്രാമും(എല്ലാ ചൊവ്വാഴ്ചയും 7:30pm), യുവജനങ്ങൾ അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന പ്രോഗ്രാം ‘തീയമ്പുകളും പരിചയും’ (എല്ലാ ശനിയാഴ്ചയും വൈകിട്ട് 5pm). അതോടൊപ്പം ദാമ്പത്യ ജീവിതം ശോഭനമാക്കാൻ ഉതകുന്ന വെബിനാർ സീരീസ് ‘ഡിവൈൻ ഫാമിലി’ (ശനി രാത്രി 8:30pm) .
വാർത്ത: സുനിൽ പി. തോമസ് സിസി ന്യൂസ് സർവീസ്, കോഴിക്കോട്
.
.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.