നവിമുംബൈ പെന്തക്കോസ്തൽ ഫെലോഷിപ്പ്‌ വാർഷിക കൺവെൻഷൻ

നവിമുംബൈ പെന്തക്കോസ്തൽ ഫെലോഷിപ്പ്‌ വാർഷിക കൺവെൻഷൻ

നവിമുംബൈ: നവിമുംബൈ പെന്തക്കോസ്തൽ ഫെലോഷിപ്പിൻറെ വാർഷിക കൺവെൻഷൻ 2021 നവംബർ മാസം 18,19, 20, 21 എന്നീ തീയതികളിൽ (വ്യാഴം, വെള്ളി, ശനി, ഞായർ) എല്ലാദിവസവും വൈകിട്ട് 7 മണി മുതൽ നടത്തപ്പെടുന്നു. വ്യാഴം വെള്ളി എന്നീ ദിവസങ്ങളിൽ ഹിന്ദി ഭാഷയിൽ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. ഡോ. എബി പി. മാത്യു, ബ്രദര്‍ പി. ജി.വർഗീസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. ശനി, ഞായർ ദിവസങ്ങളിൽ ഡോ. കെ. ജെ. മാത്യു, പാസ്റ്റർ വീയപുരം ജോർജ്ജുകുട്ടി എന്നിവർ ദൈവവചന സന്ദേശം നൽകുന്നു. ഈ ദിവസങ്ങളിലെ ആരാധന ശുശ്രൂഷകൾക്ക് സിബിൻ കുര്യൻ, ഇവാ. റെനി തോമസ്, എബിൻ അലക്സ്, ലാലു പാമ്പാടി എന്നിവർ നേതൃത്വം നൽകുന്നു.

വാർത്ത: സെക്രട്ടറി എൻ.വി. വർഗീസ് ( സി.സി ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!