പാസ്റ്ററുടെ മകന് കേരള സ്പോർട്സ് അക്കാഡമിയിൽ സെലക്ഷൻ ലഭിച്ചു

പാസ്റ്ററുടെ മകന് കേരള സ്പോർട്സ് അക്കാഡമിയിൽ സെലക്ഷൻ ലഭിച്ചു

കേരള സ്പോർട്സ് കൗൺസിലിന്റെ കാസർഗോഡ് സ്പോർട്സ് അക്കാദമിയിലേക്ക്‌ കബഡിക്ക്‌ ഐ.പി.സി സഭ പാസ്റ്റർ അനീഷ് പാമ്പാടിയുടെ മകൻ ജോയ്ക്ക്‌ സെലക്ഷൻ ലഭിച്ചു. വാഴൂർ സെന്റ് പോൾസ് ഹൈസ്കൂളിന്റെ അഭിമാന കായിക പ്രതിഭ ആണ് 8-ാം ക്ലാസ്സുകാരനായ ജോഷ്വ.

കേരള സംസ്ഥാന കബഡി കോച്ചും കോട്ടയം ജില്ല സെക്രട്ടറിയും ആയ ഷിബു കെ.പോൾ ആണ് പരിശീലകൻ. കഴിഞ്ഞ രണ്ടു വർഷവും അണ്ടർ 16 കോട്ടയം ജില്ല ടീം അംഗം ആയിരുന്നു.

യോശുവയുടെ പിതാവ് ഐപിസി പാമ്പാടി സെന്റർ ലങ്കപ്പടി സഭ ശുശ്രുഷകൻ ആയ അനീഷ് പാമ്പാടിയും മാതാവ് കൊച്ചുമോൾ അനീഷുമാണ്. സഹോദരൻ ജെർമിയ അനീഷ്‌.

റിപ്പോർട്: രാജീവ്‌ ജോൺ പൂഴനാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!