തിരുവനന്തപുരത്ത് ശക്തമായ മഴ; വിഴിഞ്ഞത്ത് മണ്ണിടിച്ചില്‍; ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരത്ത് ശക്തമായ മഴ; വിഴിഞ്ഞത്ത് മണ്ണിടിച്ചില്‍; ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ തീരദേശ മേഖലയില്‍ മണ്ണിടിച്ചില്‍. വിഴിഞ്ഞത്ത് മണ്ണിടിച്ചിലില്‍ വീടുകള്‍ അപകടാവസ്ഥയിലായി.

മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കോട്ടൂര്‍ സ്വദേശി രതീഷ് മരിച്ചു. 22 വയസായിരുന്നു. കരമനയാറ്റില്‍ നിന്നാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം, വിഴിഞ്ഞം സ്വദേശി പീറ്ററിന്റെ വീടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. വീടിന്റെ ഒരു വശം മുഴുവനും അപകടാവസ്ഥയിലാണ്. സംഭവം നടന്നപ്പോള്‍ വീടിനുള്ളിലുള്ളവര്‍ ഓടി രക്ഷപെട്ടത് വലിയ അപകടം ഒഴിവാക്കി.

നാഗര്‍കോവില്‍ – കന്യാകുമാരി സെക്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും തിരുവനന്തപുരം സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷനില്‍ മണ്ണിടിച്ചിലുണ്ടായതും മൂലം വിവിധ ട്രെയിനുകള്‍ റദ്ദാക്കിയിതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു.

കൊല്ലം – തിരുവനന്തപുരം സെന്‍ട്രല്‍ ഡെയിലി എക്സ്പ്രസ് (16425) സര്‍വീസ് ഇന്നും നാളയും ഉണ്ടായിരിക്കില്ല. നാളത്തെ തിരുവനന്തപുരം സെന്‍ട്രല്‍ – നാഗര്‍കോയില്‍ ജംഗ്ഷന്‍ ഡെയിലി എക്സപ്രസും (16435) പൂര്‍ണമായും റദ്ദാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!