തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ അതിതീവ്ര മഴ തുടരുന്നു

തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ അതിതീവ്ര മഴ തുടരുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ അതിതീവ്ര മഴ തുടരുന്നു. ചെന്നൈ നഗരത്തിന്റെ 60 ശതമാനം പ്രദേശവും വെള്ളത്തിനടിയിലായി.

മഴയുടെ ശക്തി ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശവാസികള്‍ കടലില്‍ പോകരുതെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും നിര്‍ദ്ദേശമുണ്ട്.

നിലവില്‍ തമിഴ്‌നാടിന് വടക്ക് കിഴക്കായുള്ള ന്യൂനമര്‍ദ്ദം വൈകിട്ടോടെ തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച്‌ ചെന്നൈയ്‌ക്ക് സമീപം കരതൊടുമെന്നാണ് പ്രവചനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ചെന്നൈയിലെ പ്രധാനപ്പെട്ട ഏഴ് റോഡുകളും 11 സബ് വേകളും അടച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫിന്റെ 18 യൂണിറ്റിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!