തൃശൂർ, പീച്ചി: കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം, ആത്മഹത്യ, സ്ത്രീധന പ്രശനം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണ ക്യാമ്പെയിൻ C – rest ൻ്റെ ആഭിമുഖ്യത്തിൽ നവംബർ 12ന് തുടക്കം കുറിക്കുന്നു. എല്ലാ ക്രൈസ്തവ സഭകളുടേയും സഹകരണത്തോടെയുള്ള പ്രവർത്തനമാണ് C – rest ലക്ഷ്യമിടുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ online വഴി നിർവ്വഹിക്കുന്ന സംസ്ഥാനതല ക്യാമ്പയിൻ്റെ ഉത്ഘാടന സമ്മേളനത്തിൽ പൊതുപ്രവർത്തകയും തൃശൂർ ജില്ലാ സഹകരണ ഹോസ്പിറ്റലിലെ ഗൈനെക്കോളജിസ്റ്റുമായ ഡോ.നിജിൻ ജസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും. തൃശൂർ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ ലോഗോ പ്രകാശനം ചെയ്യും.പാസ്റ്റർ പോൾ മാള അധ്യക്ഷത വഹിക്കും.
റോയ് തോമസ്, ബാബു തോമസ്, റവ.കെ.ജെ. മാത്യു, പ്രൊഫ.സാബു ഫിലിപ്, പാസ്റ്റർ ജയ്സ് പാണ്ടനാട്, സി.വി.മാത്യു (ഗുഡ് ന്യൂസ്), പി.ജി.മാത്യു ചെയർമാൻ (ഗ്ലോബൽ പെന്തക്കോസ്തൽ മിഡിയ അസോസിയേഷൻ), അനീഷ് കൊല്ലംകോട് (സെക്രട്ടറി, ഷാരോൻ റൈറ്റേഴ്സ് ഫോറം), ഷാജി എണ്ണശേരിൽ (മാനേജിംഗ് എഡിറ്റർ, ജോർജ് കൊട്ടാരം, റസിഡൻ്റ് എഡിറ്റർ -ഗ്ലോബൽ ഇന്ത്യൻ വോയ്സ്), സാം കുട്ടി ചാക്കോ (ഹാലേലുയ്യ),, ഫിന്നി പി.മാത്യു (സ്വർഗ്ഗീയധ്വനി), ഷാജി തങ്കച്ചൻ (മാറാനാഥാ), ജേക്കബ്ശാമുവൽ (ഡയറക്ടർ,ഇസാഫ്ബാങ്ക്), പാസ്റ്റർഡി.കുഞ്ഞുമോൻ (പ്രസിഡൻ്റ് അഗ്മ), സജി മത്തായി (ഗുഡ് ന്യൂസ് ഓൺലൈൻ ), റവ. ഷിജു കുര്യാക്കോസ് (പ്രസിഡൻ്റ്,ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള), പാസ്റ്റർ അനിൽ കുര്യൻ, റോബിൻ ജോസ് തുടങ്ങി രാഷ്ട്രീയ-സാംസ്ക്കാരിക – ആത്മീക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
പോൾ മാള
crest4public@gmail.com
9495 047485
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.