ക്രൈസ്തവചിന്ത വി.എം.മാത്യു പുരസ്‌കാരം പാസ്റ്റര്‍ പ്രിന്‍സിന് ഇന്ന് വൈകിട്ട് സമ്മാനിക്കും

ക്രൈസ്തവചിന്ത വി.എം.മാത്യു പുരസ്‌കാരം പാസ്റ്റര്‍ പ്രിന്‍സിന് ഇന്ന് വൈകിട്ട് സമ്മാനിക്കും

തിരുവല്ല: ഗില്‍ഗാല്‍ ആശ്വാസഭവന്‍ മാനേജിംഗ് ട്രസ്റ്റിയും അതിന്റെ സ്ഥാപകനുമായ പാസ്റ്റര്‍ പ്രിന്‍സിന് ‘ക്രൈസ്തവചിന്ത വി.എം.മാത്യു പുരസ്‌കാരം’ ഇന്നു വൈകിട്ട് സമ്മാനിക്കും. വൈകിട്ട് 5 മണിക്ക് മഞ്ഞാടി പ്രെയര്‍ സെന്ററിലാണ് സമ്മേളനം നടക്കുന്നത്.

പാസ്റ്റര്‍ രാജു പൂവക്കാല അദ്ധ്യക്ഷത വഹിക്കും. പവ്വര്‍വിഷന്‍ ടെലിവിഷന്‍ ചെയര്‍മാന്‍ പാസ്റ്റര്‍ കെ.സി.ജോണ്‍ പുരസ്‌കാരം സമ്മാനിക്കും. പാസ്റ്റര്‍ പി.ജി.മാത്യൂസ് ആണ് മുഖ്യപ്രഭാഷണം നടത്തുന്നത്. വി.എം.മാത്യു സാറിന്റെ സ്‌നേഹിതരും മാധ്യമസുഹൃത്തുക്കളും ഓര്‍മ്മകള്‍ പങ്കുവയ്ക്കും.

ഹാനോക്ക് ജേക്കബ്, ഇമ്മാനുവേല്‍ കെ.ബി., വിദ്യ സന്തോഷ് എന്നിവര്‍ ചേര്‍ന്നാ സംഗീതവിരുന്ന് ഒരുക്കുന്നത്. കൊവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ക്രൈസ്തവചിന്ത ചീഫ് എഡിറ്റര്‍ കെ.എന്‍.റസ്സല്‍, ഓവര്‍സീസ് എഡിറ്റര്‍ വര്‍ഗീസ് ചാക്കോ, എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് എം.പി.ടോണി, എഡിറ്റര്‍ ഷാജി ആലുവിള എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!