തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലിന് തട്ടിപ്പിന് ഒത്താശ നല്‍കുകയും പദവി ദുരുപയോഗം ചെയ്ത് കേസുകളില്‍ സഹായിക്കുകയും ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് ട്രാഫിക് ഐജി ഗുഗുലോത്ത് ലക്ഷ്മണിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
മോന്‍സനെ ഐജി വഴിവിട്ട് സഹായിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. രേഖകള്‍ സഹിതം ക്രൈംബ്രാഞ്ച് അധികൃതര്‍, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഐ ജിയുടെ ബന്ധം വെളിവാക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും, ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്.പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയെ ലക്ഷ്മണ് ആണ് മോന്സണ് പരിചയപ്പെടുത്തിയത്. ഈ ആന്ധ്രാ സ്വദേശിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐ ജിയും മോന്‍സണും ഇടനിലക്കാരിയും കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പൊലീസ് ക്ലബില്‍ കൂടിക്കാഴ്ച നടത്തി.
ഐ ജിയുടെ നിര്‍ദേശ പ്രകാരം മോന്‍സണിന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ പൊലീസ് ക്ലബില്‍ എത്തിച്ചു. ഐ ജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥന് ആണ് ഇത് കൊണ്ടുവന്നത്. മോന്‍സണിന്റെ കൈവശം ഉള്ള മുതലയുടെ തലയോട് ഉള്‍പ്പടെ ഇടനിലക്കാരി മുഖേന വില്പന നടത്താന്‍ പദ്ധതി ഇട്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.