ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൻ കെ സാമുവേലിന്റെ വിശദീകരണം

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൻ കെ സാമുവേലിന്റെ വിശദീകരണം

കഴിഞ്ഞ ദിവസം ശാരോൻ ഫെല്ലോഷിപ്പ് കുന്നന്താനം സഭാ പാസ്റ്റർ ടൈറ്റസ് ജോൺസൻ തിരുവല്ല സെക്ഷനിലെ പസ്റ്റേഴ്‌സ് – പ്രതിപുരുഷ യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ അതിഥി പ്രസംഗകനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് ക്രൈസ്തവ ചിന്ത പത്രത്തിൽ വന്ന വര്‍ഗ്ഗീസ് ചാക്കോ ഷാര്‍ജയുടെ വിമർശനക്കുറിപ്പിനുപിന്നിൽ എന്റെ ഭാഗത്തുനിന്ന് നേരിട്ടോ അല്ലാതെയോ യാതൊരു വിധമായ പ്രേരണയും ഉണ്ടായിട്ടില്ലെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

അതേസമയം, അതിഥി പ്രസംഗകനായി ക്ഷണിക്കപ്പെട്ടിരുന്ന പാസ്റ്റർ വി.പി.ഫിലിപ്പിനെ ക്യാൻസൽ ചെയ്യാൻ എന്റെ മകനും കൂടിയായ പാസ്‌റ്റർ ടൈറ്റസിനോട് ആവശ്യപ്പെട്ടത് ഞാനാണെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. സഭാ കൗൺസിൽ കൂടിയപ്പോൾ ചിലർ തമ്മിൽ ഈ വിഷത്തെപ്പറ്റി എതിരഭിപ്രായം പറയുന്നത് വ്യക്തിപരമായി കേൾക്കാനിടയായ സാഹചര്യത്തിൽ സഭയുടെ ജനറൽ സെക്രട്ടറി എന്ന നിലയിലും പാസ്റ്റർ ടൈറ്റസിന്റെ പിതാവ് എന്ന നിലയിലും ഞാൻ സ്വമേധയാ നിൽകിയ നിർദ്ദേശം അനുസരിച്ചാണ് പാസ്റ്റർ ടൈറ്റസ് തന്റെ സുഹൃത്തും കൂടിയായ പാസ്റ്റർ വി.പി.ഫിലിപ്പിനെ വിളിച്ച് പ്രസംഗം ക്യാൻസൽ ചെയ്തത്.

ഇക്കാര്യത്തിൽ ശാരോൻ സഭാ കൗൺസിലിൽ നിന്നും എനിക്ക് യാതൊരു വിധമായ സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു.

ക്രൈസ്തവ ചിന്ത പത്രത്തിന്റെ തലക്കെട്ട് വായിച്ച് ആരെങ്കിലും സഭാ കൗൺസിലിനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതിൽ എന്റെ ഖേദം രേഖപ്പെടുത്തുന്നു. ഒപ്പം പ്രസംഗകനെ ക്യാൻസൽ ചെയ്യാനുണ്ടായ സാഹചര്യത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയും ചെയുന്നു.

എന്നു വിശ്വസ്തതയോടെ,
കർതൃശുശ്രൂഷയിൽ

പാസ്റ്റർ ജോൺസൻ കെ.സാമുവേൽ
ജനറൽ സെക്രട്ടറി, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്,
തിരുവല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!