എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ചു; പെ​ട്രോ​ളി​ന് അ​ഞ്ചും ഡീ​സ​ലി​ന് 10 രൂ​പ​യും കു​റ​യും

എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ചു; പെ​ട്രോ​ളി​ന് അ​ഞ്ചും ഡീ​സ​ലി​ന് 10 രൂ​പ​യും കു​റ​യും

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​റ​യും. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് ഡ്യൂ​ട്ടി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു.ഇ​തോ​ടെ പെ​ട്രോ​ളി​ന് അ​ഞ്ച് രൂ​പ​യും ഡീ​സ​ലി​ന് 10 രൂ​പ​യും കു​റ​യും.

രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. പു​തി​യ വി​ല ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ല്‍ വ​രും. വാ​റ്റ് നി​കു​തി കു​റ​യ്ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ദീപാവലി തലേന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 24 മുതലാണ് ഇന്ധന വില വര്‍ധിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷം ഇതുവരെ പെട്രോള്‍ വില 31 ശതമാനവും ഡീസല്‍ വില 33 ശതമാനവുമാണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോള്‍ വില 26.06 രൂപയും ഡീസല്‍ വില 25.91 രൂപയുമാണ് വര്‍ധിച്ചത്.

അതേസമയം , കേരളത്തില്‍ ഏഴ് ദിവസം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിച്ചു. ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില ഇന്നലത്തേതിന് സമാനമാണ്. കേരളത്തില്‍ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോള്‍ വില. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില ഇന്ന് തിരുവനന്തപുരത്താണ് (112 രൂപ 41 പൈസ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!