സ്വന്തം വീട് തകർന്ന് വീഴുന്നത് കണ്ട് നിലവിളിക്കുന്ന ജയനും കുടുംബവും.


ഭൂമിയിൽ തലയൊളിക്കാൻ അദ്ധ്വാനിച്ചുണ്ടാക്കിയ വീടാണ് കൺമുമ്പിൽ തകർന്നടിഞ്ഞ് വീണത്. നിലവിളിയോടെ കണ്ടുനിൽക്കാനേ കുട്ടിക്കൽ ജീസസ് നെയിം സഭാംഗമായ ജയനും കുടുംബാംഗങ്ങൾക്കും ആയുള്ളു

ക്യാമ്പില്‍ കഴിയുന്ന ഇവര്‍ എവിടെ താമസിക്കും എന്ന നിസ്സഹായാവസ്ഥയിലാണ്. ഐ.പി.സി. മുണ്ടക്കയം സെന്ററിലുള്ള പാസ്റ്റര്‍ കെ.ആര്‍.രാജുവിന്റെ 5 സെന്റില്‍ ബാത്ത്‌റും ഉള്‍പ്പെടെ 2 സെന്റ് സ്ഥലം നദി കവര്‍ന്നെടുത്തു. 1.5 സെന്റ് സ്ഥലം ആരാധനാലയത്തിന് കൊടുത്തു. 1.5 സെന്റ് സ്ഥലം മാത്രമാണ് പാസ്റ്റര്‍ക്ക് നിലവിലുള്ളത്.

വിനോദസഞ്ചാര മേഖലയായ ഉറുമ്പിക്കരയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പാപ്പാനി തോടും വെംബ്ലി തോടും കരവിഞ്ഞൊഴുകി. രണ്ടു വീട് പൂര്‍ണ്ണമായി തകര്‍ന്നു. 20-ല്‍ പരം വീടുകളില്‍ വെള്ളം കയറി വാസയോഗ്യമല്ലാതായി. നിരവധി കുടുംബങ്ങള്‍ ഈ പ്രദേശത്തെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നു. ഗ്രാമവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗം തേന്‍പുഴ-വെബ്ലി തൂക്കുപാലമാണ്.

തുടര്‍മാനമായ മഴയിലും ഇടയ്ക്കുണ്ടായ ഉരുള്‍പൊട്ടലിലും ഭീതിയിലാണ് ഈ പ്രദേശത്തുള്ളവര്‍. പ്രളയം വരുത്തിയ ദുരിതത്തില്‍ നിന്നും എന്ന് കരകയറുമെന്നറിയാതെ വെംബ്ലി ഗ്രാമംതേങ്ങുകയാണ്‌.

This image has an empty alt attribute; its file name is WhatsApp-Image-2021-11-03-at-12.40.01-PM.jpg
കെ.ആർ രാജുവിന്റെ തകർന്നവീടിന്റെ അവശിഷ്ടം

വീട് പൂര്‍ണ്ണമായും തകര്‍ന്ന ഈ രണ്ടു കുടുംബത്തിനും സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Ms. Prasanna Jayesh
Ac no:447302010010148
IFSC code0544736
Union Bank (Branch Kokkayar)

Raju K R
A/C No.30945683386
SBINOOOO6459

വാർത്ത: മാത്യു പി. ഡേവിഡ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!