ഇന്ത്യയുടെ സ്വന്തം കോവാക്‌സിന് ആസ്‌ട്രേലിയായില്‍ അംഗീകാരം.

ഇന്ത്യയുടെ സ്വന്തം കോവാക്‌സിന് ആസ്‌ട്രേലിയായില്‍ അംഗീകാരം.

കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആസ്‌ട്രേലിയ സന്ദര്‍ശനത്തിന് നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ സ്വന്തം വാക്‌സിനായ കോവാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. അതു മാറ്റി ഇപ്പോള്‍ കോവാക്‌സിനും പ്രവേശനാനുമതിയായി.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വികസിപ്പിച്ചതാണ് കൊവിഡ്-19 പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍. ആസ്‌ട്രേലിയയില്‍ പോകുന്നതിന് രണ്ടു ഡോസ് എടുത്തിരിക്കണമെന്നു മാത്രം. കൊവാക്‌സിന്റെ ഉപയോഗത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ഇതുവരെയും കിട്ടിയിട്ടില്ല.

ലോകാരോഗ്യസംഘടന കൊവാക്‌സിന് അംഗീകാരം നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഈ ആഴ്ച ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ. ഇതിനിടയിലാണ് ആസ്‌ട്രേലിയ അംഗീകാരം നല്‍കിയത്.

മൗറീഷ്യസ്, ഒമാന്‍, ഫിലിപ്പീന്‍സ്, നേപ്പാള്‍, മെക്‌സിക്കോ, ഇറാന്‍, ശ്രീലങ്ക, ഗ്രീസ്, എസ്‌തോണിയ, സിംബാബ്‌വേ എന്നീ രാജ്യങ്ങള്‍ കോവാക്‌സിന്‍ അംഗീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!