കത്തോലിക്ക സ്‌കൂളില്‍​ ദേവീവിഗ്രഹം ​സ്​ഥാപിക്കണമെന്ന് വി.എച്ച്‌​.പിയുടെ​ ഭീഷണി

കത്തോലിക്ക സ്‌കൂളില്‍​ ദേവീവിഗ്രഹം ​സ്​ഥാപിക്കണമെന്ന് വി.എച്ച്‌​.പിയുടെ​ ഭീഷണി

സാത്​ന: സരസ്വതീ ദേവിയുടെ വിഗ്രഹം സ്​കൂളില്‍ സ്​ഥാപിക്കണമെന്നാവശ്യപ്പെട്ട്​ മധ്യപ്രദേശിലെ കത്തോലിക്കാ സ്‌കൂളിന്​ വിശ്വ ഹിന്ദു പരിഷത്തിന്‍റയും (വി.എച്ച്‌​.പി) ബജ്‌റംഗ്ദളിന്‍റെയും ഭീഷണി. 15 ദിവസത്തിനുള്ളില്‍ വിഗ്രഹം സ്ഥാപിക്കണമെന്നാണ് ആവശ്യം. സാത്‌ന സീറോ മലബാര്‍ രൂപതയുടേതാണ് സ്‌കൂള്‍.

സാത്‌നയിലെ ക്രൈസ്റ്റ്​ ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന്‍ ചിറ്റൂപറമ്ബിലിനെയാണ്​ 30 അംഗ വി.എച്ച്‌​.പി, ബജ്‌റംഗ്ദള്‍ സംഘം ഭീഷണിപ്പെടുത്തിയത്​. ഈ ആവശ്യമുന്നയിച്ച്‌​ സംഘടന കത്ത്​ നല്‍കി. കത്തു സ്വീകരിച്ചതായി എഴുതി നല്‍കണമെന്ന് ഇവര്‍ നിര്‍ബന്ധിച്ചതായും അങ്ങനെ എഴുതിക്കൊടുത്തതായും മാനേജര്‍ പറഞ്ഞു. 15 ദിവസത്തിനകം ദേവീവിഗ്രഹം സ്‌കൂളില്‍ സ്ഥാപിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ്​ നല്‍കി.

നേരത്തെ സരസ്വതീദേവിയുടെ വിഗ്രഹം നിലനിന്നിരുന്ന സ്​ഥലത്താണ്​ സ്​കൂള്‍ നിര്‍മിച്ചതെന്ന്​ അക്രമിസംഘം അവകാശപ്പെട്ടു. എന്നാല്‍, സ്‌കൂള്‍ നിര്‍മ്മിച്ചിട്ട് 49 വര്‍ഷമായെന്നും ഇന്നുവരെ ആരും ഇത്തരം ഒരവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും ഫാ. ചിറ്റൂപറമ്ബില്‍ പറഞ്ഞു. ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്‍റ്​ നിയമപരമായ സംരക്ഷണം തേടി അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മധ്യപദേശില്‍ കത്തോലിക്കാ സ്‌കൂളിന്​ നേരെ ഈ വര്‍ഷം ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന രണ്ടാമത്തെ ഭീഷണിയാണ്​ ഇത്​. ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് ഛത്തര്‍പൂര്‍ ജില്ലയിലെ ഖജുരാഹോ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്‍റ്​ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലും സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് അംഗവുമായ സിസ്റ്റര്‍ ഭാഗ്യയ്‌ക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ തിരക്കഥയനുസരിച്ച്‌​ പൊലീസ് കേസെടുത്തിരുന്നു. മതം മാറിയാല്‍ കൂടുതല്‍ ശമ്ബളം തരാമെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്ന് ഒരു മുന്‍ അധ്യാപിക നല്‍കിയ പരാതിയിലായിരുന്നു കേസ്. രോഗബാധിതനായ ഭര്‍ത്താവ് യേശുവിനോട് പ്രാര്‍ത്ഥിച്ചാല്‍ സുഖം പ്രാപിക്കുമെന്ന് കന്യാസ്ത്രീ പറഞ്ഞതായും പരാതിയില്‍ ആരോപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!