ഇന്നലെ ക്രൈസ്തവചിന്ത എഴുതി, ”പിണറായിയും സ്റ്റാലിനുമായി ചര്‍ച്ചയ്ക്കു തുനിഞ്ഞാല്‍ ഒരു കപ്പ് കാപ്പി കുടിച്ചിറക്കുന്ന സമയം കൊണ്ട് മുല്ലപ്പെരിയാറില്‍ പുതിയ ‘ഡാം’ ആകും എന്ന്. ഇന്നത്തെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആശാവഹമാണ്. പിണറായിയും സ്റ്റാലിനും ഡിസംബറില്‍ ചര്‍ച്ച നടത്തുന്നു.
‘പുതിയ ഡാം’ എന്നതാണ് വിഷയം. സ്റ്റാലിന്റെ പാര്‍ട്ടിയും സി.പി.എമ്മും തമിഴ്നാട്ടില്‍ സഖ്യത്തിലാണ്. കേരളത്തിലെ സി.പി.എമ്മിന് തെരഞ്ഞെടുപ്പ് ഫണ്ട് സ്റ്റാലിന് നല്കിയതും ചര്‍ച്ചയായിരുന്നല്ലോ.
ഇപ്പോള്‍ മുഖ്യമന്ത്രിയായി തമിഴ്നാട്ടില്‍ ‘അമ്മ’ ആയിരുന്നു വാണിരുന്നതെങ്കില്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ചകള്‍ കീറാമുട്ടിയായി അവശേഷിക്കുമായിരുന്നു. നല്ല സുഹൃത്തുക്കളുടെ നല്ല ബന്ധങ്ങള്‍ നല്ല തീരുമാനങ്ങളിലേക്ക് വഴിതെളിക്കും. സ്റ്റാലിന്-പിണറായി ചര്‍ച്ച വഴി പുതിയ ഡാം നിര്‍മ്മിക്കാന്‍ തമിഴ്നാട് സമ്മതം മൂളുമെന്ന് വിശ്വസിക്കാം. പിന്നെയുള്ള കടമ്പകള്‍ കടന്നു കിട്ടാന്‍ തടസ്സമുണ്ടാവില്ല.
ഇപ്പോഴത്തെ ചര്‍ച്ച മഴക്കാലത്ത് ഡാം നിറയുമ്പോള്‍ ഉണ്ടാകുന്ന ‘പൊടിയിടല്‍’ ചര്‍ച്ചകള്‍ മാത്രം. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിയെ മറികടന്ന് 137 അടിയിലേക്ക് താഴ്ത്താന്‍ പറ്റുമോ എന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് തമിഴ്നാട് സര്‍ക്കാര്‍ സമ്മതം മൂളിയിട്ടുണ്ടെന്ന് തോന്നുന്നു.
ഇത് ഏതാണ്ട് വലിയ സംഭവമാക്കി മാറ്റാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വെള്ളത്തിന്റെ ഉയര്‍ന്ന അളവ് ‘അഞ്ച് അടി കുറച്ചിരിക്കുന്നു.’ അപ്പോള്‍ ഒരു മറുചോദ്യം. 137 അടിയില്‍ നിന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുകയില്ലേ? അഥവാ പൊട്ടിയാല്‍ വളളക്കടവ്, വണ്ടിപ്പെരിയാര്‍, കെ.ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ ഭാഗങ്ങളിലെ ജനങ്ങള്‍ രക്ഷപ്പെടുമോ?
ഈ ചര്‍ച്ചകള്‍ മഴക്കാലം മാറുന്നതു വരെ, പരമാവധി രണ്ടാഴ്ച വരെ പിടിച്ചുനില്‍ക്കാനുള്ള അടവുകള്‍ മാത്രം. ശാശ്വതപരിഹാരം പുതിയ ഡാമാണ്. അതിന്റെ പണി പൂര്‍ത്തീകരിക്കാന്‍ എടുക്കുന്ന സമയം വരെ പഴയ ഡാം നിലനില്‍ക്കുമോ എന്ന ചോദ്യവും അവശേഷിക്കുന്നു.
ഏതായാലും സ്റ്റാലിന്-പിണറായി ചര്‍ച്ച ആശ്വാസകരമായിരിക്കും എന്നതിന് സംശയം വേണ്ട. പുതിയ ഡാം പണിയാന്‍ തീരുമാനമാകും എന്നുറപ്പാണ്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.