തമിഴ്‌നാട്ടില്‍ പടക്കക്കടയില്‍ തീപിടിത്തം; അഞ്ചു മരണം, നിരവധി പേര്‍ക്ക് പരുക്ക്

തമിഴ്‌നാട്ടില്‍ പടക്കക്കടയില്‍ തീപിടിത്തം; അഞ്ചു മരണം, നിരവധി പേര്‍ക്ക് പരുക്ക്

ചെന്നൈ: തമിഴ്‌നാട് ശിവകാശിക്കടുത്ത് കള്ളാക്കുറിച്ചിയില്‍ പടക്കക്കടക്ക് തീപിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റതായും സൂചനയുണ്ട്.

പരുക്കറ്റവരെ ഉടന്‍ കള്ളാക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപാവലി കണക്കിലെടുത്ത് പടക്കങ്ങളുടെ വലിയ ശേഖരം നിര്‍മ്മാണ ശാലയില്‍ ഉണ്ടായിരുന്നു. കടക്ക് അടുത്തുള്ള ബേക്കറിയില്‍ നിന്ന് തീ പടര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!