ദുരന്തബാധിത പ്രദേശങ്ങൾ ഐപിസി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ സന്ദർശിച്ചു

ദുരന്തബാധിത പ്രദേശങ്ങൾ ഐപിസി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ സന്ദർശിച്ചു

കോട്ടയം: പേമാരിയും ഉരുള്‍പൊട്ടലും തകര്‍ത്തെറിഞ്ഞ ദുരന്തബാധിത പ്രദേശങ്ങൾ ഐപിസി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ സന്ദർശിച്ചു. മുണ്ടക്കയം, കുട്ടീക്കൽ, കൊക്കയാർ എന്നീ ദുരന്തബാധിത പ്രദേശങ്ങളാണു ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ സി. സി. എബ്രഹാമിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചത്.

അർഹരായ ആളുകൾക്കു അടിയന്തര സാമ്പത്തികസഹായം വിതരണം ചെയ്തു. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ പി.എം. ഫിലിപ്പ്, ദുരന്തബാധിത പ്രദേശങ്ങളിലെ സഭകളുൾപ്പെടുന്ന സെന്ററുകളിലെ ശുശ്രുഷകരായ പാസ്റ്റർ പി.സി. മാത്യൂസ്(പാലാ ഈസ്റ്റ്), പാസ്റ്റർ മാത്യൂ പി. ഡേവിഡ്(പാറത്തോട്), പാസ്റ്റർ ഇ.ടി. കുഞ്ഞുമോൻ(മുണ്ടക്കയം), പാസ്റ്റർ ബിനോയ് ചാക്കോ(എരുമേലി സെന്റർ പ്രതിനിധി) എന്നിവരും അടിയന്തരസഹായ വിതരണത്തിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!