കൊച്ചി: വിവാദമായ ഭൂമി ഇടപ്പാട് കേസില്‍ സിറോ മലബാര്‍ സഭയ്ക്ക് എതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചു.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 24 പേരാണ് നിലവിലെ പ്രതിപ്പട്ടികയിലുള്ളത്.ഭൂമി വാങ്ങിയവരും ഇടനിലക്കാരും പ്രതിപ്പട്ടികയിലുണ്ട്.ഭൂമിയുടെ യഥാര്‍ത്ഥ വിലക്ക് പകരം ആധാരത്തില്‍ വിലകുറച്ച് കാണിച്ച് കോടികളുടെ കള്ളപ്പണ ഇടപ്പാട് നടത്തി എന്നതാണ് കേസ്.നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.
ഹൈകോടതി ഉത്തരവ് പ്രകാരം കേസില്‍ റവന്യുവകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. ഇടപാടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നോ?,തണ്ടപ്പേര് തിരുത്തിയോ? തുടങ്ങിയ കാര്യങ്ങളാണ് റവന്യു സംഘം അന്വേഷിക്കുന്നത്.കേസില്‍ കര്‍ദ്ദിനാള്‍ വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി വിധി ഹൈക്കോടതി ശരിവച്ചിരുന്നു.
വ്യാജപട്ടയം നിര്‍മ്മിച്ചും ഭൂമി ഇടപ്പാട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ പൊലീസ് സംഘം,പട്ടയത്തിന്റെ യഥാര്‍ത്ഥ അവകാശികളെ തിരിച്ചറിഞ്ഞ് കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.