സാബു തൊട്ടിപ്പറമ്പിൽ
ഇടുക്കി : ശക്തമായ മഴയിൽ ഉരുൾ പൊട്ടലിൽ സർവ്വതം തച്ചുടച്ച് പോയ കൊക്കയാറിൽ ഇനി വാസയോഗ്യമല്ലെന്ന് ഇടുക്കി കളക്ടർ ഷിബാ ജോർജ്.കൊക്കയാറിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും താമസത്തിന് അനുയോജ്യമല്ല.വ്യാപകമായ ഉരുൾ പൊട്ടലാണ് അവിടെ സംഭവിച്ചത്.ഇനി ആളുകളെ അവിടെ താമസിപ്പിക്കാൻ കഴിയില്ല. ഇതിനായ് സ്ഥലം കണ്ടെത്തി ആളുകളെ പുനഃരധിവസിപ്പിക്കാൻ പദ്ധതി തയ്യാറാക്കും.ഇതിന് പഞ്ചായത്തിന് നിർദേശം നൽകി.

78 കൊടി രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. എല്ലാ നാശനഷ്ടങ്ങളും സർക്കാരിന് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.മാറ്റിപാപ്പിക്കേണ്ടവരുടെ കണക്ക് എടുത്തതായും കളക്ടർ പറഞ്ഞു.20പേരാണ് കൊക്കയാർ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞത്.

































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.