ലോകചരിത്രത്തിലോകചരിത്രത്തില് ഉണ്ടായിട്ടില്ലാത്തത്ര ഭയാനകവും ഭീകരവുമായ ശിക്ഷകളാണ് എതിരാളികള്‍ക്ക് നേരെ താലിബാന് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ക്രൈസ്തവരെയും കൊന്നൊടുക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍മീഡിയാ വഴി പുറത്തുവരുന്ന വാര്‍ത്തകളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടാന്‍ നിര്‍വ്വാഹമില്ലാത്തതു കൊണ്ട് ക്രൈസ്തവചിന്ത ഇങ്ങനെയുള്ള വാര്‍ത്തകള്‍ തമസ്കരിക്കയാണ് പതിവ്.
എന്നാല്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ നടന്ന ഒരു കൊലപാതകം ലോകജനതയെ കണ്ണീരിലാഴ്ത്തി. അഫ്ഗാനിസ്ഥാനിലെ ഏറ്റവും മികച്ച വോളിബോള്‍ താരമായ പെണ്‍കുട്ടി മഹ്ജബിന്‍ ഹക്കീമിയെയാണ് കഴുത്തറുത്ത് കൊന്നത്. മികച്ച താരമായിരുന്നു മഹ്ജബിന്‍. ഈ ടീമിന്റെ പരിശീലകയാണ് ഈ വിഷയെ ലോകത്തെ അറിയിച്ചിരിക്കുന്നത്.
സുരയ്യ അഫ്സാലിയാണ് ഈ പരിശീലക. എന്നാല്‍ യഥാര്‍ത്ഥ പേര് ഇതല്ലതാനും. ഈ സംഭവം കണ്ട് വിങ്ങിപ്പൊട്ടി കഴിഞ്ഞിരുന്ന ഈ സ്ത്രീ ഒടുവില്‍ ലോകമാധ്യമങ്ങള്‍ക്കു മുമ്പില്‍ സംഭവം വിവരിച്ചു. തന്റെ മനസ്സമാധാനത്തിനായി. യഥാര്‍ത്ഥ പേര് അവര്‍ വെളിപ്പെടുത്തിയാല്‍ അവരുടെ അന്ത്യവും വാളാല്‍ ആയിരിക്കും. ഈ കൊലപാതകം പുറത്ത് പറയാതിരിക്കാന്‍ മഹ്ജബിന്റെ കുടുംബത്തെ താലിബാന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കാബൂള്‍ മുനിസിപ്പാലിറ്റിയിലെ മികച്ച ജൂനിയര്‍ വോളിബോള്‍ താരമായിരുന്നു ഈ പെണ്‍കുട്ടി.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.