തിരുവനന്തപുരം: കെപിസിസി ഭാരവാഹിപ്പട്ടിക അംഗീകരിച്ച് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
28 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും 23 ജനറല്‍ സെക്രട്ടറിമാരും നാല് വെെസ് പ്രസിഡന്റുമാരും ട്രഷററും അടങ്ങുന്നതാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന ഭാരവാഹിപ്പട്ടിക. എന്‍. ശക്തന്, വി.ടി. ബല്‍റാം, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന് എന്നിവരെയാണ് വെെസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. അഡ്വ. പ്രതാപ ചന്ദ്രനെയാണ് ട്രഷററായി കണ്ടെത്തിയിരിക്കുന്നത്.
ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് പേര് വനിതകളാണ്. അഡ്വ. ദീപ്തി മേരി വര്‍ഗീസ്, കെ.എ. തുളസി, ആലിപ്പറ്റ ജമീല എന്നിവരാണ് അവര്‍. എ.എ. ഷുക്കൂര്‍, ഡോ. പ്രതാപവര്‍മ തമ്ബാന്‍, അഡ്വ. എസ്. അശോകന്, മരിയപുരം ശ്രീകുമാര്‍, കെ.കെ. എബ്രഹാം, സോണി സെബാസ്റ്റിയന്, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ആര്യാടന് ഷൗക്കത്ത്, സി. ചന്ദ്രന്, ടി.യു. രാധാകൃഷ്ണന്, അഡ്വ. അബ്ദുല്‍ മുത്തലിബ്, ജോസി സെബാസ്റ്റിയന്, പി.എ. സലിം, അഡ്വ. പഴകുളം മധു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാര്‍, എം.എം. നസീര്‍, ജി.എസ്. ബാബു, ജി. സുബോധന്‍ എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.