തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ബഹുമതിയായ പദ്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്തും പരമോന്നത ബഹുമതികള്‍ നല്കാന് മന്ത്രിസഭ തീരുമാനിച്ചു. ‘കേരള പുരസ്കാരങ്ങള്‍’ എന്നാണ് ഇവയുടെ പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാകും പുരസ്കാരങ്ങള്‍.
വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭവാന നല്കുന്നവര്ക്കാണ് പുരസ്കാരം നല്‍കുക. ഇതില്‍ കേരള ജ്യോതി പുരസ്കാരം ഒന്നും കേരള പ്രഭ രണ്ടുപേര്‍ക്കും കേരള ശ്രീ പുരസ്കാരം അഞ്ചുപേര്‍ക്കും നല്‍കും. കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ നല്‍കുക.
ഏപ്രില്‍ മാസത്തില്‍ പൊതുഭരണവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് നാമനിര്‍ദ്ദേശം പുറപ്പെടുവിക്കും. നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ വിതരണം ചെയ്യും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്ക്ക് ശേഷമാകും പുരസ്കാര സമിതി ബഹുമതികള്‍ പ്രഖ്യാപിക്കുക.
കര്‍ഷകര്‍, മത്സ്യ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരുടെ ലോണുകള്‍ക്ക് 2021 ഡിസംബര്‍ 31 വരെ മൊറൊട്ടോറിയം പ്രഖ്യാപിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നുളളകാര്ഷിക,വിദ്യാഭ്യാസ,ക്ഷീര,മൃഗസംരക്ഷണ ലോണുകള്‍ക്ക് ഇത് ബാധകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.