കൊല്ലം: എജി അഞ്ചൽ സെക്ഷൻ വിമൺസ് മിഷണറി കൗൺസിലി(ഡബ്ല്യുഎംസി) ൻ്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ ജനശ്രദ്ധനേടുന്നു. അനിശ്ചിതമായി നീളുന്ന കോവിഡ് ദുരിതത്തിൽ സാമ്പത്തികപിന്നാക്കവസ്ഥയിലുള്ള വിധവകൾ, വിശ്വാസികൾ, പാസ്റ്റർമാർ എന്നിവർക്ക് ആയിരം രൂപയിലധികം വിലവരുന്ന നിത്യോപയോഗസാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു.
ആത്മീയ പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും അഞ്ചൽ സെക്ഷൻ ഡബ്ല്യുഎംസി സജീവമാണ്. ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവിതരണം, പ്രളയകാലത്തെ സഹായവിതരണം, വിധവാസഹായം, വിവാഹസഹായം എന്നീ പ്രവർത്തനങ്ങൾ മാതൃകപരമാണ്.
സെക്ഷൻ ഡബ്ല്യുഎംസി പ്രസിഡന്റ് ബിൻസി റ്റോമി, സെക്രട്ടറി സുജ കുഞ്ഞുമോൻ, ട്രഷറർ ഷൈബി പ്രസാദ്, പാസ്റ്റർ റ്റോമി പി., പ്രസാദ്, ഷിബിൻ എന്നിവർ കിറ്റു വിതരണത്തിന് നേതൃത്വം കൊടുത്തു.
വാർത്ത: സജി ചാക്കോ, മടത്തറ സിസി ന്യൂസ്, കൊല്ലം































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.